ഉടുമുണ്ട് അഴിക്കും, ചോദ്യം ചെയ്താൽ കയ്യേറ്റം; ശബരിമല ഭണ്ഡാരത്തില്‍ ജോലി ചെയ്യുന്ന ദേവസ്വം ജീവനക്കാരുടെ രഹസ്യ ഭാഗങ്ങള്‍ പ്രാകൃതമായ രീതിയില്‍ പരിശോധിക്കുന്നതായി പരാതി ;കാണിക്ക എണ്ണുന്ന ജീവനക്കാരന് നേരെ കൈയേറ്റശ്രമം

കാണിക്ക എണ്ണുന്ന ജീവനക്കാരന് നേരെ കൈയേറ്റശ്രമം. ശബരിമല ഭണ്ഡാരത്തില്‍ ജോലി ചെയ്യുന്ന ദേവസ്വം ജീവനക്കാരുടെ രഹസ്യ ഭാഗങ്ങള്‍ പ്രാകൃതമായ രീതിയില്‍ പരിശോധിക്കുന്നതായി പരാതി. ദേഹ പരിശോധന അതിരുകടന്നതോടെ ചോദ്യം ചെയ്ത ജീവനക്കാരനെ സൂപ്പര്‍വൈസര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അനാവശ്യ പരിശോധനയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഭണ്ഡാരത്തിലെ അനാവശ്യ ദേഹപരിശോധന ഒഴിവാക്കാന്‍ സ്കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം വര്ഷങ്ങളായി ഉയരുന്നതാണ്. കോടികള്‍ ചെലവഴിച്ച് പുതിയ ഭണ്ഡാരം നിര്‍മ്മിച്ചെങ്കിലും പരിശോധനാ സംവിധാനത്തിനുള്ള ഉപകരണങ്ങള്‍ ഇതുവരെയും ഏര്‍പ്പെടുത്തിയിട്ടില്ല. വഴിയരികില്‍ നിറുത്തി പരസ്യമായാണ് പുതിയ ഭണ്ഡാരത്തിലേക്ക് പോകുന്ന ജീവനക്കാരെ ദേഹപരിശോധന നടത്തുന്നത്. ഉടുമുണ്ട് അഴിച്ചുള്ള പരിശോധന നടത്തുന്നതാകട്ടെ ഷട്ടറുകള്‍ തുറന്നിട്ടാണ് എന്നും ആരോപണം ഉയരുന്നു. ഈ പരസ്യപരിശോധന പുറത്തുകൂടി പോകുന്ന ഭക്തരും കാണുന്നുണ്ട്.
അതേസമയം ഭണ്ഡാരത്തിലെ മറ്റ് ഷട്ടറുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയുമാണ്. കഴിഞ്ഞ ദിവസം ഭണ്ഡാരത്തില്‍ പണം എത്തിക്കുന്ന ചാക്ക് അടുത്ത ദിവസത്തെ കാണിക്ക പൊട്ടിച്ച പണം ശേഖരിക്കാനായി പുറത്തേക്ക് കൊണ്ടു പോയപ്പോള്‍ പരിശോധനയ്ക്കിടെ ചാക്കിനുള്ളില്‍ നിന്ന് അഞ്ചുരൂപ നോട്ട് പരിശോധനാ മുറിയോട് ചേര്‍ന്ന മൂത്രപ്പുരയ്ക്ക് സമീപത്തേക്ക് പറന്നു വീണു. ഇതോടെ പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ജീവനക്കാരെ മനഃപൂര്‍വം ഉപദ്രവിക്കാന്‍ തുടങ്ങി എന്നും ആരോപണം ഉണ്ട്. എന്നാല്‍ ഈ സമയം ഭണ്ഡാരത്തിലുണ്ടായിരുന്ന എക്സി. ഓഫീസറും സ്പെഷ്യല്‍ ഓഫീസറും വിഷയത്തില്‍ ഇടപെട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
അതേസമയം സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ശക്തമായി നടപ്പാക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്. ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങും.
സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
രണ്ടു ദിവസം മുന്‍പാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ആദ്യഘട്ടത്തില്‍ നിരോധനം ലംഘിക്കുന്നവരുടെ ഫോണുകളില്‍നിന്ന് ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയും അടുത്ത ഘട്ടത്തില്‍ ഫോണ്‍ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങുമെന്നാണ് ദേവസ്വംബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്. കൂടാതെ, സമൂഹമാധ്യമങ്ങളില്‍ ശബരിമലയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാനും ദേവസ്വംബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അരവണയില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയിരുന്നു. ഇതിനെതിരെ ഡിജിപിക്ക് ദേവസ്വംബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























