മധ്യസ്ഥത വേണ്ട : അനുനയ നീക്കം നിരസിച്ചു ഓർത്തോഡോക്സ് സഭ

കൊച്ചി : പിറവം പള്ളി തർക്കത്തിൽ മറ്റു സഭകളുടെ മധ്യസ്ഥത വേണ്ടെന്ന നിലപാടുമായി ഓർത്തോഡോക്സ് സഭ.സുപ്രീം കോടതി വിധിക്കു മുകളിൽ മറ്റൊന്നുമില്ലയെന്നും ചിലരുടെ കുതന്ത്രങ്ങളാണ് ഇത്തരം അനുരഞ്ജന ശ്രമങ്ങൾക്ക് പിന്നിലെന്നും ബസേലിയോസ് മാർത്തോമ്മാ കത്തോലിക്കാ ബാവ പ്രസ്താവിച്ചു.മധ്യസ്ഥ നീക്കങ്ങളെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നതോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഓര്‍ത്തോഡോക്സ് - യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തയ്യാറാണെന്നറിയിച്ചു ഇന്നലെ അഞ്ചു സഭകളുടെ അധ്യക്ഷന്മാർ ഇരു സഭകൾക്കും കത്ത് നൽകിയിരുന്നു.എന്നാല്‍ കൊച്ചിയില്‍ ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച സഹന സമര വേദിയില്‍ വെച്ച് കാതോലിക്കാ ബാവ ഈ ക്ഷണം തള്ളിക്കളഞ്ഞു.സുപ്രീം കോടതി വിധി അനുസരിക്കാത്തവരുമായി മധ്യസ്ഥ ചർച്ച നടത്തേണ്ടതില്ലെന്നു സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സഭാധ്യക്ഷന്മാരുടെ ഇടപെടൽ സ്വാഗതാർഹ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പ്രസ്താവന ഇറക്കിയിരുന്നു .മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്നും എന്നാൽ ഒരു വിഭാഗത്തിന്റെ നിസ്സകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ സുപ്രീം കോടതി വിധിക്കപ്പുറമുള്ള ചർച്ചകളോട് തങ്ങൾക്കു താല്പര്യമില്ലായെന്ന മറുപടിയാണ് ഓർത്തോഡോക്സ് സഭ നൽകിയത്.
https://www.facebook.com/Malayalivartha























