വൈദികന്റെ പീഡനം ചെറുത്ത കന്യാസ്ത്രീയെ സഭയില്‍ നിന്ന് പുറത്താക്കി

വൈദികന്റെ പീഡനം ചെറുത്ത കന്യാസ്ത്രീയെ സഭയില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ നേരെചൊവ്വ സ്വദേശിയായ കന്യാസ്ത്രീക്കാണ് ദുരനുഭവം.40 കാരിയായ ഇവര്‍ 13 വര്‍ഷം മുമ്പാണ് കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സഭാ ആസ്ഥാനത്തായിരുന്നു ഏറെക്കാലം ഇവര്‍ പ്രവര്‍ത്തിച്ചത്. അഞ്ച് വര്‍ഷമായി മദ്ധ്യപ്രദേശിലെ പാഞ്ചോറില്‍ സഭയ്ക്ക് കീഴിലുള്ള സ്‌കൂളില്‍ അദ്ധ്യാപികയാണ്. ഇവിടത്തെ ധ്യാനഗുരുവായ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തതാണ് തനിക്കെതിരെ സഭ തിരിയാന്‍ കാരണമെന്നും കന്യാസ്ത്രീ ആരോപിക്കുന്നു.
സംഭവം പുറത്തറിയാതിരിക്കാന്‍ തന്നെ ഇറ്റലിയിലേക്ക് സ്ഥലം മാറ്റി. എതിര്‍പ്പ് പ്രകടിപ്പിക്കാതെ രണ്ട് വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തു. എന്നിട്ടും കാരണമൊന്നുമില്ലാതെ തന്നെ നാട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്നാണ് ഗതിയില്ലാതെ ആലുവയിലെത്തിയത്. എന്നാല്‍ ആലുവയിലെ സഭാ ആസ്ഥാനത്തെത്തിയപ്പോള്‍ ഇവിടെയും കയറ്റാന്‍ സഭാ അധികൃതര്‍ തയ്യാറായില്ല. കൈവശമുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ സഭാ അധികാരികള്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്‌നം വഷളായത്. പത്ത് മണിക്കൂറോളം ഗേറ്റിന് മുമ്പില്‍ നിന്ന കന്യാസ്ത്രീയെ ഒടുവില്‍ നാട്ടുകാര്‍ ആലുവ ജനസേവയിലെത്തിക്കുകയായിരുന്നു. തന്നെ പുറത്താക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് കന്യാസ്ത്രീയുടെ ആവശ്യം.
അതേസമയ, സഭാ വിശ്വാസമനുസരിച്ച് ജീവിക്കാത്തവരെ പുറത്താക്കാന്‍ അധികാരമുണ്ടെന്നാണ് സഭാ അധികാരികളുടെ വിശദീകരണം. ഇറ്റലിയിലെ സഭാ അധികൃതരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ നീക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. പീഡന പരാതി പറഞ്ഞിട്ടും പൊലീസ് നോക്കുകുത്തിയായെന്ന പരാതിയും സജീവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha