Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം

05 MARCH 2026 07:08 PM IST
മലയാളി വാര്‍ത്ത

തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും, സേവനങ്ങളും എളുപ്പത്തില്‍ അറിയാന്‍ എംഇ ഹെല്‍ത്ത് (ങലഒഋഅഘഠഒ) ആപ്പ് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൊട്ടടുത്തുള്ള ആശുപത്രികള്‍, അവിടെ ലഭ്യമായ സ്‌പെഷ്യാലിറ്റി ഉള്‍പ്പടെയുള്ള സേവനങ്ങള്‍, ലാബ് പരിശോധനകള്‍, അവയുടെ നിരക്കുകള്‍ തുടങ്ങിയവ അറിയാനാകും. ഇത് കൂടാതെ ആശുപത്രികളിലെ ബ്ലഡ് ബാങ്ക്, പേവാര്‍ഡ്, റേഡിയോളജി സേവനങ്ങള്‍, ഫാര്‍മസികള്‍, എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാനാകും.

ഇ ഹെല്‍ത്ത് നടപ്പിലാക്കിയ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാനും സാധിക്കും. ഇത് കൂടാതെ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവയുടെ വിവരങ്ങളും ലഭ്യമാണ്. എംഇ ഹെല്‍ത്ത് ആപ്പില്‍ നിയര്‍ ബൈ സര്‍വീസ് ഓപ്ഷന്‍ കൂടി സജ്ജമാക്കിയാണ് ഈ സേവനങ്ങള്‍ സാധ്യമാക്കിയത്. ഇത് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ആദ്യമായി എംഇ ഹെല്‍ത്ത് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&hl=en_IN)   എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ നമ്പരും ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യുക. ആധാര്‍ നല്‍കി യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിച്ചാല്‍ ഈ ആപ്പിലൂടെ തന്നെ ഓണ്‍ലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയ്‌മെന്റും എടുക്കാന്‍ സാധിക്കും. ആശുപത്രിയിലേക്കുള്ള ദൂരവും റൂട്ടും കൃത്യമായി ഈ ആപ്പ് കാണിച്ച് തരും. അതിലുള്ള ഗൂഗിള്‍ മാപ്പിലൂടെ കൃത്യമായി ചികിത്സാ കേന്ദ്രത്തില്‍ എത്താന്‍ സഹായിക്കും.

തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാന്‍ എംഇ ഹെല്‍ത്തിന്റെ ഹോം പേജിലെ നിയര്‍ ബൈ സര്‍വീസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ കാണുന്ന ഫൈന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്ലിക്ക് ചെയ്താല്‍ 10 കിലോമീറ്റര്‍ വരെയുള്ള ആശുപത്രികളും അവയിലേക്കുള്ള ദൂരവും അറിയാനാകും. ഏത് ആശുപത്രികളില്‍ കാര്‍ഡിയോളജി, സര്‍ജറി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉണ്ടെന്നറിയാന്‍ ഫെന്റ് സ്‌പെഷ്യാലിറ്റിയില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള ആംബുലന്‍സ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാര്‍ഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഫൈന്റ് സര്‍വീസസ് ക്ലിക്ക് ചെയ്യണം. ഫൈന്റ് ജെഎകെ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അറിയാനാകും. ഫൈന്റ് ഫാര്‍മസിയിലൂടെ തൊട്ടടുത്തുള്ള ഫാര്‍മസിയും ഫൈന്റ് ഹോമിയോപ്പതിയിലൂടെ ഹോമിയോപ്പതി ക്ലിനിക്കും അറിയാവുന്നതാണ്. ഇതോടൊപ്പം അപ്പോയ്‌മെന്റെടുക്കാനും സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (27 minutes ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (41 minutes ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (1 hour ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (1 hour ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (2 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (2 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (2 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (2 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (2 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (3 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (3 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (3 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (3 hours ago)

Malayali Vartha Recommends