പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം

പശ്ചിമേഷ്യ സംഘര്‍ഷം കാരണം മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ കൗണ്‍സിലര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പാക്കുന്നതാണ്. പ്രവാസി കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +914712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha






















