കര്‍ഷക താല്‍പര്യം സംരക്ഷിച്ചു മാത്രം ഭൂമി ഏറ്റെടുക്കല്‍: രാഷ്ട്രപതി

കാലഹരണപ്പെട്ട അനാവശ്യ നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെ താല്‍പര്യത്തിന് ഏറ്റവും മുന്‍ഗണന നല്‍കും. തീരുമാനങ്ങള്‍ ശരവേഗത്തില്‍ എടുക്കുന്നതിനു ഊന്നല്‍ നല്‍കും. ഭരണത്തിലും നയരൂപീകരണത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം രൂപീകരിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ബജറ്റ് സമ്മേളനം ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. സബ്ക സാത്ത്, സബ്ക വികാസ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. സമ്പദ്‌മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിന് പണപ്പെരുപ്പം നിയന്ത്രിക്കാനായി. ഇന്ത്യയെ ഉത്പാദന ഹബ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗ്രാമീണ മേഖലയില്‍ സാമൂഹിക സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കും. എം.പിമാരുടെ പ്രദേശിക വികസന ഫണ്ടില്‍ 50% സ്വച്ഛ ഭാരതം പരിപാടിക്ക് ചെലവഴിക്കണം. ജന്‍ ധന്‍ പദ്ധതി ഏറെക്കുറെ പൂര്‍ത്തിയായി. ആറു മാസത്തിനുള്ളില്‍ പദ്ധതി ലക്ഷ്യം കൈവരിക്കും. ഗ്രാമീണ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് നിര്‍ണായക പങ്കുണ്ട്. കര്‍ഷകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ബാധയസ്ഥമാണ്. സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന പുതിയ മന്ത്രാലയം സര്‍ക്കാര്‍ രൂപീകരിക്കും.
2020 ഓടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതി നടപ്പാക്കും. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി \'ബേഠി ബചാവോ ബേഠി പഠാവോ\' എന്ന പദ്ധതി തന്റെ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും സ്ത്രീശാക്തികരണത്തിനുമായി നടപടികള്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്കായി \'ഹിമ്മത്ത്\' മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവന്നു. ഓഗസ്റ്റ് 15നകം എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യത്തും വിദേശത്തുമുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ബിസ്‌നസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ \'മേക്ക് ഇന്‍ ഇന്ത്യ\' പദ്ധതി കൊണ്ടുവന്നു. റെയില്‍വേ വികസനത്തിനുള്ള ഫണ്ടും സാങ്കേതിക വിദ്യയും ലഭ്യമാക്കുന്നതിന് നേരിട്ടുള്ള വിദേശനിക്ഷേപം ഭാഗികമായി ആവിഷ്‌കരിച്ചു. ചില ഉപാധികളോടെ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49% ആയി ഉയര്‍ത്തി. സമ്പത്ത്‌മേഖലയുടെ പ്രധാന വരുമാനമാര്‍ഗമാണ് റെയില്‍വേ.
നിധി ആയോഗ് ഫെഡറലിസം മെച്ചപ്പെടുത്തും. ജിഡിപി നിരക്ക് 7.4ശതമാനമായി ഉയര്‍ന്നത്ആഗോള തലത്തില്‍ വളരെ വേഗത്തില്‍ വളരുന്ന വലിയ സമ്പത്ത്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റും. ഊര്‍ജ മേഖലയിലും തന്റെ സര്‍ക്കാര്‍ ശ്രദ്ധേയമായ ഊന്നല്‍ നല്‍കുന്നു. പ്രകൃതി വിഭവങ്ങളുടെ വിതരണത്തില്‍ സുതാര്യത കൊണ്ടുവരും. ദേശീയ നഗര വികസന പദ്ധതി പൂര്‍ത്തിയാകുന്നു. സ്മാര്‍ട്ട് സിറ്റി പരിപാടിയും അന്തിമ ഘട്ടിത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha