വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവം എന്നാണ് പ്രമേയത്തില്‍ പറഞ്ഞിട്ടുള്ളതെന്നും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വി.എസിനെതിരായി പാസാക്കിയ പ്രമേയത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha