ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച ആദ്യരാഷ്ട്രീയ സമ്മേളനമായി സിപിഎം സമ്മേളനം

സിപിഎം ആലപ്പുഴ സമ്മേളനം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള കേരളത്തിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടി സമ്മേളനമായി. പ്ലാസ്റ്റിക്ക് കൊടി തോരണങ്ങള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എന്നി വ തുടക്കം മുതല്‍ ഒഴിവാക്കി.
പതാക ഉയര്‍ത്തുവാന്‍ പ്ലാസ്റ്റിക്കിനു പകരം കയറാണ് ഉപയോഗിച്ചത്. ഭക്ഷണശാലയില്‍ വലി ച്ചെറിയുന്ന ഒന്നും വേണ്ടെന്നു വച്ചു. സിറാമിക് പ്ലേറ്റുക ള്‍, ചില്ല് ഗ്ലാസുകള്‍, തുണി വിരിപ്പ് എന്നിവയാണ് ഭക്ഷണ ശാലയില്‍ ഉപയോഗിച്ചത്. കോഴിക്കോട്ടുനിന്നു വന്ന ബാദുഷയ്ക്കായിരുന്നു ഭക്ഷണത്തിന്റെ നടത്തിപ്പ്. ഭക്ഷണം ആവശ്യാനുസരണം സ്വയം വിള മ്പിയെടുക്കുകയായിരുന്നു.
എടുത്തത് മിച്ചം വെയ്ക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. മാലിന്യമായി വന്ന ജൈവവ്‌സ്തുക്കള്‍ പ്രത്യകം ശേഖരിച്ച് എയറോബിക്ക് ബിന്നുകളില്‍ സംസ്‌കരിക്കു വാന്‍ കൊണ്ടുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha