ബാങ്ക് സമരം പിന്‍വലിച്ചു

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു. ഒന്നും മൂന്നും ശനിയാഴ്ചകളില്‍ മുഴുവന്‍ സമയവും ഇനിമുതല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
പ്രതിവര്‍ഷം 15 ശതമാനം ശമ്പള വര്‍ധന എന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളും ഐബിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഇനി മുതല്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha