വിരട്ടലിനും വിലപേശലിനും വഴങ്ങികൊടുക്കുന്നവരല്ല ഈ പാര്‍ട്ടിയെന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലതെന്ന് പിണറായി വിജയന്

വിരട്ടലിനും വിലപേശലിനും വഴങ്ങികൊടുക്കുന്നവരല്ല ഈ പാര്‍ട്ടിയെന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലതെന്ന് സ്ഥാനമൊഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഏതൊരു വ്യക്തിയാണെങ്കിലും പാര്‍ട്ടിക്ക് അതീതനായിരിക്കരുത്.
കമ്യൂണിസ്റ്റുകാരന്‍ പാര്‍ട്ടിയുടെ മുന്നില്‍ കീഴ്‌പ്പെടണം. നാം കീഴടങ്ങാതിരിക്കേണ്ടത് ശത്രുവിന്റെ മുന്നിലാണ്. പാര്‍ട്ടിയുടെ മുന്നിലല്ലെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.
ആരും ഒന്നും പറഞ്ഞിട്ടില്ല ഞാനും ഒന്നും പറയുന്നില്ല എന്ന മുഖവുരയോടെയാണ് പിണറായി വിഎസിനെ പരോക്ഷമായി സൂചിപ്പിച്ച ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha