ബാര്‍ക്കോഴക്കേസ്, ബാര്‍ ഉടമകളെ ലോകായുക്ത വിസ്തരിക്കും

ബാര്‍ക്കോഴക്കേസില്‍ ബാര്‍ ഉടമകളെ വിസ്തരിക്കാന്‍ ലോകായുക്ത തീരുമാനിച്ചു. ബാറുടമകളായ രാജ്കുമാര്‍ ഉണ്ണി,ജോണ്‍ കല്ലാട്ട്, സജു ഡൊമനിക്, ബിജുരമേശ് എന്നിവരെ സാക്ഷികളായി വിസ്തരിക്കാനാണ് ലോകായുക്തയുടെ തീരുമാനം. ഇരുഘട്ടങ്ങളിലായാകും ഇവരെ വിസ്തരിക്കുക. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഉപലോകായുകക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
എസ്.പി. ആര്‍.സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത തീരുമാനം.
മാര്‍ച്ച് ആറിന് രാവിലെ രാജ്കുമാര്‍ ഉണ്ണിയും സജു ഡൊമനിക്കും മാര്‍ച്ച് ഒമ്പതിന് ജോണ്‍ കല്ലാട്ടും ബിജുരമേശും ഹാജരാകണമെന്നാണ് ലോകായുക്ത നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha