Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

8 വയസ് കൂടുതലുള്ള ഭാര്യ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ച് പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കണമെന്നുള്ള മോഹം സഫലമാകുന്നത് വിവാഹ ശേഷം; ഭാര്യക്ക് ആയുര്‍വേദ ചികിത്സയ്ക്കായി പേയാട് എത്തുമ്പോള്‍ മുകളിലത്തെ മുറിയില്‍ മരണ ദൂതുമായി ദുബായില്‍ പോകാന്‍ തയ്യാറെടുത്ത് നഴ്‌സ് സുനിതയും ഒത്തുകൂടി

11 DECEMBER 2019 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ഭാര്യയെ തിരുവനന്തപുരത്ത് റിസോര്‍ട്ടിലെത്തിച്ചു കൊലപ്പെടുത്താന്‍ യുവാവിനും കാമുകിക്കും പ്രേരകമായത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലാണ്. ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാനുള്ള ആവേശം അതിരു വിട്ടപ്പോള്‍ 48 കാരിയായ ചേര്‍ത്തല സ്വദേശിയായ വിദ്യയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. തന്നേക്കാള്‍ 8 വയസ് കൂടുതലുള്ള ഭാര്യയെ കൊന്ന കേസില്‍ 40 കാരനായ ഭര്‍ത്താവ് പ്രേംകുമാറും കാമുകി 39 വയസുകാരി സുനിത ബേബിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്.എസ്.എല്‍.സിക്ക് ഒരുമിച്ചു പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കാനായാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തത്. പ്രേംകുമാറിന്റെ എസ്.എസ്.എല്‍.സി. ബാച്ചില്‍പെട്ടവരുടെ സംഗമം തിരുവനന്തപുരത്തു നടന്നപ്പോളാണ് ഇരുവരും കണ്ടു മുട്ടിയത്. ആ മോഹം ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്ക് നീണ്ടു.

ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്‌സിംഗ് കോളേജില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്‌സിനു ചേര്‍ന്നു. ഈ കോഴ്‌സ് കഴിഞ്ഞ് ദുബായിലേക്ക് പോവാനായിരുന്നു പരിപാടി. 15വര്‍ഷം പ്രവൃത്തിപരിചയമുള്ള സുനിതയ്ക്ക് കോളേജ് അധികൃതര്‍ പഠനത്തിനൊപ്പം ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് തസ്തികയില്‍ ജോലിയും നല്‍കി.

അതേസമയം തന്നെ കഴിഞ്ഞ സെപ്റ്റംബര്‍ 20നു പ്രേംകുമാര്‍ ഭാര്യ വിദ്യയെ ആയുര്‍വേദ ചികിത്സ നടത്താനെന്ന വ്യാജന തിരുവനന്തപുരത്ത് പേയാടുള്ള ഗ്രാന്‍ഡ് ടെക് റിസോര്‍ട്ടിലെത്തിച്ചു. അങ്ങനെ റിസോര്‍ട്ടിലെ താഴത്തെ മുറിയില്‍ പ്രേംകുമാറും വിദ്യയും ദുബായ് മോഹവുമായി മുകളിലെ നിലയില്‍ സുനിതാ ബേബിയും താമസിച്ചു. അര്‍ധരാത്രിയിലുണ്ടായ പ്ലാനിംഗ് ഒരീച്ച പോലുമറിയാതെ അവര്‍ നടപ്പിലാക്കി. രാത്രി വിദ്യക്കു മദ്യംനല്‍കി മയക്കിയശേഷം പുലര്‍ച്ചെ കഴുത്തില്‍ കയറു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ദേശീയപാതയ്ക്കരികില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. 23ന് വൈകിട്ട് പ്രേംകുമാര്‍ ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. വിദ്യ മുമ്പും പറയാതെ വീട്ടില്‍നിന്നു പോകാറുണ്ടായിരുന്നതു മറയാക്കിയാണു പ്രേംകുമാര്‍ പരാതി നല്‍കിയത്.

സെപ്റ്റംബര്‍ 22ന് രാവിലെ തിരുനെല്‍വേലി മള്ളിയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിദ്യയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അജ്ഞാത മൃതദേഹമായി പരിഗണിച്ചു സംസ്‌കരിച്ചു. പരാതി നല്‍കിയ പ്രേംകുമാറിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും സംശയിച്ചിരുന്നില്ല. എന്നാല്‍, അതിനുശേഷം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്തതോടെപോലീസിന് സംശയം തോന്നിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരത്ത് കാമുകിയോടൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. അതിനിടെയാണ് വിദ്യ തന്നില്‍ നിന്ന് അകലുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പ്രേംകുമാര്‍ വാട്‌സാപ് സന്ദേശമയച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണു വിദ്യയെ കൊലപ്പെടുത്തിയതാണെന്നു പ്രേംകുമാര്‍ സമ്മതിച്ചത്.

കൊലപാതകം ആരാരുമറിയാതെ പോയ സമയത്ത് പ്രേകുമാറിന് കാമുകിലുണ്ടായ സംശയമാണ് കൊലപാതകം ചുരുളഴിച്ചത്. കൊലപാതകത്തില്‍ പങ്കാളിയായ കാമുകി ഭര്‍ത്താവിന്റെ അടുത്തേക്കു തിരിച്ചു പോകാന്‍ ഒരുങ്ങുന്നുവെന്ന് സംശയം തോന്നിയ പ്രേംകുമാര്‍ പോലീസിന് അയച്ച വാട്‌സാപ്പ് സന്ദേശമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

അതേസമയം മൃതദേഹത്തിലെ വസ്ത്രങ്ങള്‍കണ്ട് അമ്മ സുന്ദരാമ്മാളും പ്രേംകുമാറിന്റെ ബന്ധുക്കളും കൊല്ലപ്പെട്ടതു വിദ്യയാണെന്നു തിരിച്ചറിഞ്ഞു. ഡി.എന്‍.എ. ടെസ്റ്റും മൃതദേഹം വിദ്യയുടേതാണെന്നു സ്ഥിരീകരിക്കാന്‍ സഹായിച്ചു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ഇരുവരെയും ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മൃതദേഹം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ച അവരുടെ പഴയ ഒരു സഹപാഠിയേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദില്‍ നഴ്‌സിങ് സൂപ്രണ്ടായ സുനിത വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. പ്രേംകുമാറിനേക്കാള്‍ എട്ടു വയസ് കൂടുതലുള്ള വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണു പ്രേംകുമാര്‍. മുന്‍ വിവാഹങ്ങളില്‍ വിദ്യക്കു മൂന്നു മക്കളുമുണ്ട്. ഇങ്ങനെ സംഭവ ബഹുലമാണ് ഈ കഥ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends