സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടികള്‍ മുടക്കിയത് നിസാം, ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ

സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ കോടികള്‍ മുടക്കിയത് ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമെന്ന് സൂചന. നിസാമുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് എംഎല്‍എ ഇടപെട്ടാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ നിസാം കോടികള്‍ മുടക്കിയത്. ഈ എംഎല്‍എയുടെ ബലത്തില്‍ തന്നെയായിരുന്നു നിസാമിന്റെ കളിയും. അതുകൊണ്ടാണ് എ ഗ്രൂപ്പിലെ ഈ എംഎല്‍എ നിസാമിനെ രക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്.
തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ എല്ലാം പുറത്ത് പറയുമെന്ന് എംഎല്‍എയോട് നിസാം പറഞ്ഞതായാണ് സൂചന.സോളാര്‍ക്കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യം കുടുങ്ങിയെങ്കിലും പിന്നീട് പ്രശ്‌നം അതിവേഗം പരിഹരിക്കപ്പെട്ടു. കോടികള്‍ ഒഴുക്കിയാണ് കേസ് ഒതുക്കി തീര്‍ത്തത് എന്ന് അന്നേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സരിതക്ക് കേസുകള്‍ ഒതുക്കാന്‍ കാശ് കൊടുക്കുന്നത് ആരെന്നും ആതിന്റെ സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അത് ചെവികൊണ്ടില്ല. അന്ന് സര്‍ക്കാരിനെ പണമെറിഞ്ഞ് സഹായിച്ചവരില്‍ പ്രധാനി നിസാമാണെന്നാണ് സൂചന. ഇത് മനസിലാക്കിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസന്വേഷം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്.
നേരത്തെ തന്നെ അന്വേഷണത്തിന്റെ പേരില്‍ കച്ചവടം നടക്കുന്നുണ്ടെന്ന് തൃശൂര്‍ മുന്‍ പൊലീസ് കമ്മിഷണര്‍ ആരോപിച്ചിരുന്നു. ചന്ദ്രബോസ് കൊലപാതക കേസില്‍ അന്വേഷണ സംഘത്തെ മാറ്റാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ കുടുങ്ങിയെന്നാണ് സൂചന. തൃശൂരില്‍ മറ്റു പരിപാടികളൊന്നുമില്ലാതിരുന്ന മുഖ്യമന്ത്രി ചന്ദ്രബോസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതും ചികിത്സാ സഹായം പ്രഖ്യാപിച്ചതും ഈ എംഎല്‍എയുടെ ഇടപെടല്‍ മൂലമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഈ എംഎല്‍എ ആശുപത്രിയിലെത്തിയെങ്കിലും കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒഴുക്കിയ കോടികള്‍ നിസാമിന്റേതാണെന്നും ഇതിനു പ്രത്യുപകാരമായിട്ടാണ് കേസ് മയപ്പെടുത്തുന്നതെന്നും തൃശൂരിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha