കുന്നത്തൂരില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍

സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പിന്തുണച്ച് കുന്നത്തൂര്‍ പഞ്ചായത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം. കുന്നത്തൂര്‍ പടിഞ്ഞാറ് പൂതക്കുഴി ജംഗ്ഷനിലാണ് വി.എസ് അനുകൂലപോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സിപിഎം കുന്നത്തൂര്‍ ലോക്കല്‍ സെക്രട്ടറി ജി.പ്രിയദര്‍ശിനിയുടെ വീട് സ്ഥിതി ചെയ്യുന്നതും ഈ ഭാഗത്താണ്. ഉണരുക, മുന്നേറുക സഖാവേ വിഎസേ പോരാട്ടം തുടരുക എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. വി.എസിന്റെ ചിത്രവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവര്‍ ചിലഭാഗങ്ങളില്‍ പോസ്റ്റര്‍ കീറിക്കളയുന്ന തിരക്കിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha