നാളെ വുള്‍ഫ് മൂണ്‍ എക്ലിപ്‌സ് ; ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച് രാവിലെ 2.42ന് ഗ്രഹണം അവസാനിക്കും

ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ്ണ ചന്ദ്രഗ്രഹണം അഥവാ 'വുള്‍ഫ് മൂണ്‍ എക്ലിപ്‌സ്' നാളെ ദൃശ്യമാകും. 2020ലെ നാല് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനില്‍ക്കും പ്രതിഭാസം.
ഇന്ത്യയുടെ എല്ലാ ഭാഗത്തും ചന്ദ്രഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച് രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക.ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്‌ബോളാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോള്‍ സൂര്യ രശ്മികള്‍ ചന്ദ്രന് മേല്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴല്‍ കൊണ്ട് മറക്കുകയും ചെയ്യും. നാളെ നടക്കുന്ന ഗ്രഹണത്തില്‍ ചന്ദ്രന്റെ ഭൂരിഭാഗം ഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും. നാളെ നടക്കുന്നത് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണമാണ്. ഈ സമയത്ത് ചന്ദ്രനെ ചാര നിറത്തില്‍ കാണാം. കൂടാതെ, നാളെ കാണുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ 'വുള്‍ഫ് മൂണ്‍ എക്ലിപ്‌സ്' (Wolf Moon Eclipse) എന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha























