വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമില്‍ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സായിബാബ കോളനിയിലെ കൃഷ്ണപ്പന്‍ നഗറിലാണ് സംഭവം. പെട്രോള്‍ ബങ്കിലെ ജോലിക്കാരായ മണികണ്ഠന്‍, സുബാഷ്, പ്രാദേശിക പത്രപ്രവര്‍ത്തകനായ മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പോലീസ് പറഞ്ഞു.
നാലുമാസം മുന്‍പ് പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമില്‍ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുബാഷ് വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മണികണ്ഠന്റെ ഭാര്യ മൊബൈല്‍ പരിശോധിക്കുമ്‌ബോള്‍ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ഫോണ്‍ തകര്‍ക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, പരാതി നല്‍കാന്‍ ഇരകളാരും മുന്നോട്ട് വരാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതിനിടെ, വീഡിയോ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതേത്തുടര്‍ന്ന് ഇരകളില്‍ രണ്ടുപേര്‍ ബുധനാഴ്ച സായിബാബ കോളനി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha























