അമ്പരന്ന് ആരാധകര്‍; എംഎസ് ധോണി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിക്കുമെന്ന സൂചന നല്‍കി രവി ശാസ്ത്രി; ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്ക്കാന് ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിച്ചേക്കുമെന്ന് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും, ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്ക്കാന് ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി കളിക്കുമെന്നും, ഐപിഎല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ധോണിയെ ടി ട്വന്റി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു. ട്വട്വിന്റി ഫോര്‍മാറ്റിലായിരിക്കും ധോണി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 2014 ഡിസംബര്‍ 30നാണ് ധോണി ടെസ്റ്റ് കരിയറില്‍ നിന്നും വിരമിച്ചത്.
https://www.facebook.com/Malayalivartha























