പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ബഹുജന റാലി മേധാ പട്ക്കര്‍ നയിക്കുന്നു

പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ബഹുജന റാലി നയിക്കാന്‍ മേധാ പട്ക്കര്‍ വരുന്നു. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമ ത്തിനെതിരെ മതേതര ബഹുജന റാലി നയിക്കാന്‍ പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍ ജനുവരി 13 ന് തിരുവനന്തപുരത്ത് എത്തും.സ്‌കൂള്‍ കോളെജ് വിദ്യാര്‍ത്ഥികളും അധ്യാപകരും സാമൂഹിക സാംസ്‌കാരിക ജനകീയ പ്രവര്‍ത്തകരും പങ്കെടുക്കുന്ന റാലി മേധ നയിക്കും.
തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കിഴക്കേകോട്ടയിലാണ് പൗരത്വ സംരക്ഷണ റാലി നടത്തുന്നത്.തുടര്‍ന്ന് ജനകീയ പ്രതിരോധ സമിതി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന പൗര സംഗമം മേധാ പട്ക്കര്‍ ഉദ്ഘാടനം ചെയ്യും.ജെ എന്‍യു, ജാമിയ, പോണ്ടിച്ചേരി, മദ്രാസ് ഐഐടി , കുസാറ്റ് തുടങ്ങിയ സര്‍വകലാശാല കളില്‍ സമരം നയിക്കുന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും റാലി യില്‍ പങ്കെടുക്കും.
മേധയുടെ റാലിയുടെ പ്രചരണാര്‍ത്ഥം ത്യശൂര്‍ സ്‌കൂള്‍ ഒഫ് ഡ്രാമ യിലെ എം .പ്രദീപന്‍ നയിക്കുന്ന നിങ്ങള്‍ ക്യൂവിലാണ് എന്ന തെരുവ് നാടകം നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നാളെ മുതല്‍ കളിക്കും.തെരുവ് ഗായക സംഘം ആസാദി ഗാനവുമായി ഒപ്പമുണ്ടാകും. എം.ഷാജര്‍ഖാന്‍, കണ്‍വീനര്‍, സംഘാടക സമിതി,9387758318
https://www.facebook.com/Malayalivartha























