പൊലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താന്‍ പാടില്ല.... സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പൊലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താന്‍ പാടില്ല. സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ രേഖപ്പെടുത്തണം. അവര്‍ക്ക് നിയമസഹായവും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണം. ക്രിമിനല്‍ നടപടിച്ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്.
എന്നാല്‍, വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തണം. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള സ്ത്രീകളാണെങ്കില്‍ വ്യാഖ്യാതാവിന്റെയോ ഡോക്ടറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുക്കേണ്ടത്. നിയമവിരുദ്ധമായി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























