Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

എന്നെ വിളിക്കുന്നത് ലാലേട്ടാന്ന്... യേശുദാസിന് ഇന്ന് 80 വയസ് തികയുന്നു; എണ്‍പതിന്റെ നിറവിലും പതിനാറുകാരന്റെ സ്വരമാധുരിയുമായി യേശുദാസ് വാഴുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികള്‍; അയ്യപ്പന്റെ ഉറക്ക് പാട്ട് മുതല്‍ എത്രയെത്ര സൂപ്പര്‍ താരങ്ങളാ യേശുദാസിലൂടെ വളര്‍ന്നത്; യേശുദാസ് മലയാളികള്‍ ഈ ഭൂമുഖത്ത് ഉള്ളത്രയും കാലം ജീവിക്കണം; മോഹന്‍ലാലിന്റെ കുറിപ്പ് വൈറല്‍

10 JANUARY 2020 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി

മലയാളികള്‍ക്ക് യേശുദാസ് എല്ലാമെല്ലാമാണ്. ഒരുദിവസമെങ്കിലും യേശുദാസിന്റെ ഒരു പാട്ട് കേള്‍ക്കാതെ മലയാളികള്‍ക്ക് ഉറങ്ങാനാവില്ല. യേശുദാസിന് ഇന്ന് വയസ് 80 ആയിരിക്കുകയാണ്. എന്നിട്ടും രണ്ടാമതോ മൂന്നാമതോപോലും ആരുമില്ലാത്ത വിധം 1965 മുതല്‍ മലയാള ചലച്ചിത്രഗാനരംഗത്ത് ഒന്നാം സ്ഥാനത്താണ് യേശുദാസ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം സംഗീതമുദ്ര ചാര്‍ത്തി. അന്യഭാഷാഗാനങ്ങളിലും ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇന്ത്യന്‍ സംഗീതമെന്നല്ല, ലോകസംഗീതത്തില്‍പോലും ഇത്ര ദീര്‍ഘനാളായി ഒന്നാം സ്ഥാനത്തു നിലനില്‍ക്കുന്ന മറ്റൊരു ഗായകനില്ല. പാടിയ നാല്‍പതിനായിരത്തോളം ഗാനങ്ങളുടെ പെരുപ്പമോ നേടിയ അവാര്‍ഡുകളുടെ ശ്രേഷ്ഠതയോ അല്ല യേശുദാസിന്റെ അനന്യതയ്ക്കു കാരണം. അതിലേറെ പാട്ടുകള്‍ പാടിയിട്ടുള്ളവര്‍ ലോകഭാഷകളില്‍ ഉണ്ടാവാം. പക്ഷേ, ഇത്ര ദീര്‍ഘകാലം പ്രതിഭ നിലനിര്‍ത്തിയ മറ്റൊരാളെ കണ്ടെത്തുക പ്രയാസം. ഉന്നതമായ റേഞ്ചും ശബ്ദസൗന്ദര്യവും സമന്വയിക്കുന്ന ഒരു ഗായകനെ മലയാളം ആദ്യമായി കേള്‍ക്കുകയായിരുന്നു.

മലയാളികള്‍ യേശുദാസിന് ജന്മദിനാശംസകള്‍ നേരുകയാണ്. അതിലേറ്റവും ശ്രദ്ധേയമാണ് മോഹന്‍ലാലിന്റെ ആശംസ. എന്നെ എപ്പോഴും ലാലൂ എന്നേ അദ്ദേഹം വിളിക്കാറുള്ളൂ. കേരളത്തില്‍ ഒരു പക്ഷേ രണ്ടുപേരെ മാത്രമേ പലരും സ്‌നേഹത്തോടെ ചേട്ടാ എന്ന് വിളിക്കാറുള്ളൂ. ആദ്യത്തേത് ദാസേട്ടനാണ്, പിന്നെ എന്നെ ലാലേട്ടാ എന്നും. അതില്‍ ആഹ്ലാദത്തേക്കാള്‍ എനിയ്ക്ക് അഭിമാനമാണണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

യേശുദാസിനെക്കുറിച്ച് ഇനിയെന്താണ് പറയാനുള്ളത്? പാടുന്ന ഒരാളെക്കുറിച്ച് പറയുന്നത് തന്നെ അരോചകമാണ്. അപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ടു തന്നെ ഗന്ധര്‍വ്വന്‍ എന്ന് വിളിക്കപ്പെട്ട ഒരാളെക്കുറിച്ചാവുമ്പോഴോ? അത് കൂടുതല്‍ അഭംഗിയാവും. അതറിഞ്ഞുകൊണ്ടുതന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്.

യേശുദാസിനേക്കാള്‍ മുമ്പ് എനിക്ക് വ്യക്തിപരമായി അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ പ്രഭച്ചേച്ചിയേയും അവരുടെ കുടുംബത്തേയുമായിരുന്നു. മുടവന്‍ മുകളില്‍ ഞങ്ങളുടെ വീടിന് സമീപമായിരുന്നു അവരുടെ വീട്. പിന്നീട് ദാസേട്ടനുമായുള്ള വിവാഹശേഷം മദിരാശിയില്‍വച്ചും ഞാനും എന്റെ കുടുംബവും ദാസേട്ടനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും കൂടുതല്‍ അടുത്തു. ആ അടുപ്പം ഇപ്പോഴും തുടരുന്നു.

ഭൂമിയില്‍ മലയാളി ഉള്ള സ്ഥലങ്ങളിലെല്ലാം ഓര്‍മ്മ വെച്ച ഒരു കുഞ്ഞു മുതല്‍ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുന്ന വൃദ്ധര്‍ വരെ ഒറ്റയടിക്ക് തിരിച്ചറിയുന്ന ഒരു സ്വരമുണ്ടെങ്കില്‍ അത് യേശുദാസിന്റേതായിരിക്കും. ദൈവങ്ങള്‍ പോലും ആ ശബ്ദത്തിന് കാത്തുനില്‍ക്കുന്നതായി എനിക്ക് തോന്നാറുണ്ട്. അമ്പലങ്ങളില്‍, പള്ളികളില്‍, ആത്മീയവേദികളില്‍, തീര്‍ത്ഥഘട്ടങ്ങളില്‍, ദു:ഖസദസ്സുകളില്‍ എല്ലായിടത്തും കേള്‍ക്കുന്നത് ഒരേ സ്വരമാണ്. എന്നാല്‍ എല്ലായിടത്തും വ്യത്യസ്തം, എല്ലാ മതക്കാര്‍ക്കും വിഭാഗക്കാര്‍ക്കും സ്വീകാര്യം. ഇങ്ങിനെയൊരാളും സ്വരവും വേറെയില്ല.

മലയാളത്തില്‍ ചലച്ചിത്രഗാനശാഖയില്‍ ചെറിയ രീതിയില്‍ ഒരു മാന്ദ്യം സംഭവിച്ച അവസരത്തിലാണ് 'ഹിസ് ഹൈനസ് അബ്ദുള്ള', 'ഭരതം', 'കമലദളം', ' ആറാം തമ്പുരാന്‍' എന്നീ സിനിമകള്‍ വരുന്നത്. എല്ലാം പാട്ടുകളുടെ ഒരു പാല്‍ക്കടലായിരുന്നു. യേശുദാസും രവീന്ദ്രനും ചേരുമ്പോള്‍ സിനിമാഗാനങ്ങളില്‍ അപൂര്‍വ്വമായ ഒരു മാജിക് സംഭവിക്കുന്നുണ്ട്. ഒരു തവണ പോലും ഇത് പിഴച്ചിട്ടില്ല. രണ്ടുപേരുടേയും പ്രതിഭയില്‍നിന്നുണ്ടാവുന്ന ആരോഗ്യകരമായ ഈഗോ ഇവര്‍ക്കിടയിലുണ്ടായിരുന്നു എനിക്ക് തോന്നിയിട്ടുണ്ട്. 'ഞാന്‍ ഇട്ട ട്യൂണ്‍ നീയൊന്ന് പാടി ഫലിപ്പിക്ക്' എന്ന് രവിയേട്ടന്‍; 'ഇതാ ഞാന്‍ പാടിയ നിങ്ങളുടെ പാട്ട്' എന്ന് ദാസേട്ടനും. ഇങ്ങിനെ ഈ രണ്ട് പ്രതിഭകളും ചേര്‍ന്ന് സൃഷ്ടിച്ച അപാരമായ ഗാനങ്ങള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് എന്റെ തലയില്‍ വച്ചുതരും: ഇത് നീയൊന്ന് അഭിനയിപ്പിച്ച് ഫലിപ്പിക്ക്' എന്ന നിശ്ശബ്ദമായ വെല്ലുവിളിയോടെ. നേരത്തേ ഞാന്‍ പറഞ്ഞ എല്ലാ ഗാനങ്ങളും ഇങ്ങിനെയായിരുന്നു. അപ്പോള്‍ ചെറിയ ഒരു വാശി എന്നിലുമുണ്ടാവും. കഷ്ടപ്പെട്ട് എനിക്കാവുംപോലെ ഞാന്‍ അത് അഭിനയിക്കും. എത്രമാത്രം നന്നായി എന്നെനിക്കറിയില്ല. എന്തായാലും പാട്ടോളം മനോഹരമായിട്ടുണ്ടാവില്ല എന്റെ ആട്ടം, തീര്‍ച്ച.

വ്യക്തിപരമായി ദാസേട്ടനുമായുള്ള എന്റെ അടുപ്പത്തില്‍ സ്‌നേഹത്തോടെയുള്ള മറ്റൊരു ഓര്‍മ്മയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ആദ്യമായി കലശലായ നടുവേദന വന്നപ്പോള്‍ ദാസേട്ടനാണ് എന്നെ കോയമ്പത്തൂരിലെ അനിയന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന ഡോ.കൃഷ്ണകുമാറിന്റെ അടുത്തേക്കയച്ചത്. അത് എനിക്ക് ഏറെ സഹായമായി. മധുരമായ ശബ്ദം മാത്രമല്ല, ഹൃദ്യമായ കരുതലും അദ്ദേഹം പ്രിയപ്പെട്ട എല്ലാവര്‍ക്കുമായി കാത്തുവയ്ക്കുന്നു. ഇപ്പോള്‍ ദാസേട്ടന്റെ മകന്‍ വിജയ് യേശുദാസിന്റെ ഗാനങ്ങള്‍ക്കും ഞാന്‍ അഭിനയിക്കുന്നു. തലമുറകളിലൂടെ തുടരുന്ന സൃകൃതം.

അദ്ദേഹത്തിന്റെ ശബ്ദത്തിന് എത്ര പ്രായമായി എന്നെനിക്കറിയില്ല. ഒരു പക്ഷേ ഗന്ധര്‍വ്വന്മാരുടെ ശബ്ദത്തിന് പ്രായമാവില്ലായിരിക്കാം, ജരാനരകള്‍ ബാധിക്കില്ലായിരിക്കാം. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എന്നനിലയില്‍, അദ്ദേഹത്തിന്റെ ശബ്ദത്തിന് വേണ്ടി ചുണ്ടു ചലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍ എന്ന നിലയില്‍, ഒന്നേ എനിക്ക് പറയാനുള്ളൂ:

യേശുദാസ് മലയാളികള്‍ ഈ ഭൂമുഖത്ത് ഉള്ളത്രയും കാലം ജീവിക്കണം. അതിനായി അദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തില്‍നിന്ന് ഒരു ഭാഗം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ആ സ്വരത്തിന് പകരമായി ഇതേ എനിക്ക് തരാനുള്ളൂ... ഇതു മോഹന്‍ലാല്‍ പറയുമ്പോള്‍ നമ്മുടേയും കണ്ണ് നിറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (12 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (43 minutes ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (49 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (54 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (1 hour ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (1 hour ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (2 hours ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 hours ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

Malayali Vartha Recommends