തലയില്‍ മുണ്ടിട്ട് ചെന്നിത്തല... സെന്‍കുമാറിനെ ഡിജിപിയാക്കിയത് വലിയ പാതകമെന്ന് നിലവിളിച്ച രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് സെന്‍കുമാര്‍; താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്; ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകനായി എത്തിയത് വേറെ ഉദ്ദേശം കൊണ്ട്

സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇതിന് എണ്ണിയെണ്ണി മറുപടി പറയുകയാണ് സെന്‍കുമാര്‍. ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകാനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങള്‍ വ്യക്തമായി പഠിക്കട്ടെ. താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആവശ്യത്തിനനുസരിച്ച് താന്‍ ഇനിയും പറയുമെന്നും ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സെന്‍കുമാറിനെ ഡിജിപി ആക്കിയതു താന്‍ ചെയ്ത മഹാ അപരാധമായിപ്പോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞതാണ്. ഒരു മലയാളി ഉദ്യോഗസ്ഥന്‍ ഡിജിപി ആകട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. വടക്കേ ഇന്ത്യയില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന് സീനിയോറിറ്റിയില്‍ മുന്നിലെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ ശക്തമായാണ് തിരിച്ചടിച്ചത്. സോണിയ ഗാന്ധിയുടെ അടിപ്പാവാട കഴുകിക്കൊടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡിജിപി ആയതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി ഐപിഎസ് നേടി നിരവധി വര്‍ഷം പോലീസില്‍ മികവ് തെളിയിച്ച ശേഷമാണ് ഡിജിപി ആയത്. അദ്ദേഹം സിവില്‍ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോള്‍ താങ്കള്‍ പാവാട അലക്ക് പരിശീലനത്തിലായിരുന്നു. നല്ല അലക്കുകാര്‍ വേറെ ഇല്ലാത്തത് കൊണ്ട് താങ്കള്‍ ആഗ്രഹിച്ചത് കിട്ടി. വേറെ യോഗ്യന്‍ ഇല്ലാത്തത് കൊണ്ട് സെന്‍കുമാര്‍ ഡിജിപിയുമായി.'ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം', സെന്‍കുമാറിനെ ഡിജിപിയാക്കിയത് താന്‍ ചെയ്ത മഹാ അപരാധമെന്ന് പറയാന്‍ താങ്കളുടെ തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല.
ഡിജിപിയുടെ നിയമനം. അതിന്റെ മാനദണ്ഡം യോഗ്യത മാത്രമാണ്. അത് സെന്‍കുമാറിനുണ്ടെന്നുള്ളത് സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി സെന്‍കുമാറിനെ ഡിജിപി ആക്കിയതില്‍ പശ്ചാത്താപമുണ്ടെന്നു പറയുന്ന താങ്കളെയൊക്കെ ചുമന്നവരും ചുമക്കുന്നവരും അങ്ങയുടെ പിതൃശൂന്യ പ്രസ്താവന കണ്ട് ലജ്ജിക്കുന്നുണ്ടാകും..പിന്നെ ഒറ്റ തന്ത അവകാശപ്പെടുന്നവര്‍ നിലപാട് പറയുമ്പോള്‍ അസഹിഷ്ണുതയുടെ കുരു പൊട്ടിയൊലിക്കുന്നവര്‍ക്കുള്ള മരുന്ന് വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. അത് ലഭിക്കേണ്ട സമയത്ത് കൃത്യ അളവില്‍ ലഭിച്ചുകൊള്ളും... എന്നാണ് പ്രകാശ് ബാബു പറഞ്ഞത്.
എന്തായാലും ചെന്നിത്തലയുടെ അനവസരത്തിലുള്ള പ്രസ്താവന അദ്ദേഹത്തിന് തന്നെ പാരയായി മാറുകയാണ്. ചെന്നിത്തലയുടെ ചെയ്തികള്‍ ഡിജിപി എന്ന നിലയില്‍ പഴയ കാര്യങ്ങള്‍ സെന്‍കുമാര്‍ വെളിപ്പെടുത്തിയാല്‍ ചെന്നിത്തലയ്ക്ക് ശുക്രനായിരിക്കും.
https://www.facebook.com/Malayalivartha



























