എല്ലാം കലങ്ങി മറിയുമ്പോള്‍... ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ക്യൂ നിന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയപ്പോള്‍ കാലുമാറ്റം; ഭക്തരേയും ഹൈന്ദവ പണ്ഠിതരേയും ബഹുമാനിച്ച് ദേവസ്വം ബോര്‍ഡ്; ശബരിമല കേസില്‍ ഒമ്പതംഗ ബെഞ്ചില്‍ 6 പേര്‍ ദക്ഷിണേന്ത്യക്കാര്‍, രണ്ടു പേര്‍ കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ചിലെ ഒരാള്‍ പോലുമില്ല

അയ്യപ്പന്‍ കലിയുഗ വരദനാണ്. അതിനാല്‍ തന്നെ അയ്യപ്പന്റെ ശക്തി അപാരമാണ്. അയ്യപ്പനെ തൊട്ടവര്‍ പതിയെ നിലപാട് മാറ്റുന്ന കാഴ്ചയാണ് കണ്ടത്. അല്ലെങ്കില്‍ നോക്കണേ കഴിഞ്ഞ വര്‍ഷം യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ക്യൂ നിന്നവരുടെ മലക്കം മറിച്ചില്‍. ഒന്ന് ശരണം വിളിക്കാന്‍ പോലും കഴിഞ്ഞ വര്‍ഷം സ്വതന്ത്ര്യമില്ലായിരുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാരായ ഭക്തര്‍ മലക്കം മറിഞ്ഞതോടെ ഇടതുമുന്നണി തകര്‍ന്നടിഞ്ഞു. ഇതോടെ ഭക്തരുടെ വീട്ടില്‍ പോയി മാപ്പു പറഞ്ഞു. ഇപ്പോള്‍ ദേ മകരവിളക്ക് സമയത്ത് അതിനേക്കാള്‍ ശുഭകരമായ വാര്‍ത്തയാണ് വരുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു എന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ആചാര വിഷയങ്ങളില്‍ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സര്‍ക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്നും പുനപരിശോധന ഹര്‍ജിയില്‍ എന്ത് നിലപാട് സ്വീകരിക്കമെന്ന് ബോര്‍ഡിന് തന്നെ തീരുമാനിക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായതോടെ സിപിഎം മുന്‍ നിലപാടില്‍ അയവ് വരുത്തിയിരുന്നു. ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്കക് വന്ന പശ്ചാത്തലത്തില്‍ യുവതീ പ്രവേശനകാര്യത്തില്‍ കടുത്ത നിലപാട് വേണ്ട എന്ന ധാരണയിലേക്ക് സി.പി.എം സര്‍ക്കാരും എത്തുന്നതിന്റെ സൂചനയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍ നല്‍കുന്നത്.
പുനഃപരിശോധന ഹരജി പരിഗണിക്കുമ്പോള്‍ യുവതീപ്രവേശന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ബോര്‍ഡിന് തന്നെ തീരുമാനിക്കാമെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനോ ബോര്‍ഡിനോ സുപ്രീം കോടതിയില്‍ നിന്ന് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും, സത്യവാങ് മൂലം ആവശ്യപ്പെട്ടാല്‍ നിയമവിദഗ്ദരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്
അതേ സമയം വിശ്വാസ വിഷയങ്ങള്‍ തീര്‍പ്പാക്കുന്നതിനായി സുപ്രീംകോടതി രൂപീകരിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ ആറു ജഡ്ജിമാര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍. രണ്ടു പേര്‍ കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ചിലെ ഒരാള്‍ പോലും ഒമ്പതംഗ ബെഞ്ചിലില്ല.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എല്‍. നാഗേശ്വര റാവു, മോഹന്‍ എം. ശാന്തനഗൗഡര്‍, എസ്. അബ്ദുള്‍ നസീര്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായി, സൂര്യകാന്ത് എന്നിവരാണു ബെഞ്ചിലുള്ളത്. ഭാനുമതി തമിഴ്‌നാട് സ്വദേശിനിയാണ്. ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ കര്‍ണാടകക്കാര്‍. നാഗേശ്വര റാവുവും സുഭാഷ് റെഡ്ഡിയും ആന്ധ്രാപ്രദേശില്‍നിന്ന്. ശാന്തനഗൗഡറും യു.പി. സ്വദേശിയായ അശോക് ഭൂഷണും കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസുമാരായിരുന്നു. ജസ്റ്റിസ് ഗവായിയുടെ പിതാവ് ആര്‍.എസ്. ഗവായ് കേരള ഗവര്‍ണറായിരുന്നു. അബ്ദുള്‍ നസീര്‍ മുസ്ലീം സമുദായാംഗവും ആര്‍. ഭാനുമതി ക്രിസ്ത്യന്‍ സമുദായാംഗവുമാണ്.
ഒമ്പതംഗ ബെഞ്ച് 13 നാണ് ആദ്യ സിറ്റിങ് നടത്തുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട 60 പുനഃപരിശോധനാ ഹര്‍ജികളും ഈ ബെഞ്ചിനു മുന്നിലേക്കു ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കല്‍, ബോറ സമുദായത്തിലെ പെണ്‍കുട്ടികളുടെ ചേലാകര്‍മം തുടങ്ങി സുപ്രീം കോടതിക്കു മുന്നിലുള്ള ഹര്‍ജികളിലെ വിശ്വാസസംബന്ധമായ നിയമചോദ്യങ്ങളും ഈ ബെഞ്ചിനു മുന്നിലെത്തും.
ശബരിമല കേസിലെ കക്ഷികളോടു രേഖകളുടെ നാലു സെറ്റ് കൂടി ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുവതീപ്രവേശത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേ നല്‍കിയ സത്യവാങ്മൂലങ്ങള്‍ അടിയന്തരമായി എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേസില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒന്നിച്ചുനീങ്ങാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. എല്ലാം ഭക്തര്‍ക്ക് അനുകൂലമായി മാറുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha























