ശബരിമല യുവതീപ്രവേശത്തില്‍ നല്‍കുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ...

ശബരിമല യുവതീപ്രവേശത്തില്‍ നല്‍കുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. വിഷയത്തില്‍ മുന്‍നിലപാട് തിരുത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് മൂന്നിന് ബോര്‍ഡ് ആസ്ഥാനത്താണ് യോഗം. വിശ്വാസികളുടെ താത്പര്യം മുന്‍നിര്‍ത്തിയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് യോജിച്ച തരത്തിലുമുള്ള നിലപാടാകും ബോര്‍ഡ് എടുക്കുക. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്യും.
ആചാരങ്ങള്‍ പ്രകാരം പത്ത് വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിയില്ല. ഈ നിലപാട് തന്നെയാകും സ്വീകരിക്കുകയെന്നാണ് സൂചന. യുവതീപ്രവേശന കേസുകള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായകമായ നീക്കം.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. എല്ലാ തീര്‍ത്ഥാടന കാലത്തും ഇതിന്റെ പേരില്‍ അക്രമങ്ങളുണ്ടാകുന്നതും ശബരിമലയിലെ വരുമാനം കുറയുന്നതും കൂടി കണക്കിലെടുത്താണ് ബോര്‍ഡിന്റെ നിലപാട് മാറ്റം. ഈ തീര്‍ത്ഥാടന കാലത്ത് യുവതീപ്രവേശത്തിന്‍െ പേരില്‍ വിവാദങ്ങളോ അക്രമങ്ങളോ ഇല്ലാതിരുന്നത് കൂടുതല്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിന് കാരണമായി. യുവതീപ്രവേശത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യം ഒരുക്കേണ്ടെന്നാണ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റേയും പൊതുനിലപാട്. ആചാരങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലമാകും ബോര്‍ഡ് നല്‍കുക.ബോര്‍ഡിന്റെ സത്യവാങ്മൂലം വഴി ശബരിമല പ്രശ്ത്തിലെ എതിര്‍പ്പ് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
"
https://www.facebook.com/Malayalivartha























