Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

രക്തം മരവിക്കുന്ന കാഴ്ച... കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ ഏത് മാര്‍ഗേനയും പിടികൂടാന്‍ നിര്‍ദേശം നല്‍കി തമിഴ്‌നാട് പോലീസ്; സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ഗുണ്ടാ വേട്ടയാണ് നടത്തുന്നത്; പുളിമൂട്ടിലും വിതുരയിലും പാറശാലയിലുമെല്ലാം അന്വേഷണം തകര്‍ക്കുമ്പോള്‍

10 JANUARY 2020 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി

തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്‍ കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേരള പോലീസിന്റെ സഹായത്തോടെഅന്വേഷണം ശക്തമാക്കി തമിഴ്‌നാട് പോലീസ്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തിരുവനന്തപുരം വിതുരയിലേക്കും എത്തിയിരിക്കുകയാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പാറശാല, പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്തലിയെ തേടിയാണ് സംഘം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണിയോടെ വിതുരയിലെത്തിയത്. പാറശാല സ്വദേശിയായ സെയ്തലി കഴിഞ്ഞ ജൂണിലാണ് തൊളിക്കോട് പുളിമൂട് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഒരു മാസമായി മേമലയിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കലുങ്ക് ജങ്ഷനിലെ കടമുറിയില്‍ രണ്ടു മാസം മുമ്പ് ഐടെക് എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍സ്ഥാപനം തുറന്നിരുന്നു. പുളിമൂട്ടിലെ സെയ്തലിയുടെ ഭാര്യവീട്ടിലാണ് അന്വേഷണ സംഘം ആദ്യമെത്തിയത്. തുടര്‍ന്ന് കലുങ്ക് ജങ്ഷനിലെ സ്ഥാപനത്തിലെത്തുകയായിരുന്നു. മേമലയിലെ വാടക വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

എന്തു ചെയ്താലും വേണ്ടില്ല, പ്രതികളെ ഉടന്‍ കിട്ടണം എന്നാണ്തമിഴ്‌നാട് പോലീസിന്റെ കമാന്‍ഡോ വിങ്ങിന് കിട്ടിയ രഹസ്യനിര്‍ദേശം, അക്രമികള്‍ തിരികെ അക്രമിച്ചാല്‍ വെടിവയ്ക്കാനും നിര്‍ദേശം. കളിയാക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വില്‍സണെ വെടിവച്ചു കൊന്ന സംഭവത്തെ അതീവ ഗൗരത്തോടെയാണ് തമിഴ്‌നാട് പോലീസ് കാണുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ഗുണ്ടാ വേട്ടയാണ് നടത്തുന്നത്. സംശയമുള്ളവരെഴെയല്ലാം കരുതല്‍ തടങ്കലില്‍ വച്ച് ചോദ്യം ചെയ്യുന്നുണ്ട്.

ബുധനാഴ്ച രാത്രി 10.30ന് പാറശാല ചെക്‌പോസ്റ്റിലാണ് സംഭവമുണ്ടായത്. രാത്രി ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എ.എസ്.ഐ: വില്‍സണ്‍. മണല്‍മാഫിയയെ തടയുകയാണു പ്രധാനദൗത്യം. വെള്ളം കുടിക്കാന്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ തൊപ്പി ധരിച്ച രണ്ടു യുവാക്കള്‍ വില്‍സണെ സമീപിച്ചു. എന്താണു കാര്യമെന്നു ചോദിക്കും മുമ്പേ നിറയൊഴിച്ചു. കളിയിക്കാവിളയില്‍ എ.എസ്.ഐ. വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തി ചെക്ക്‌പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്നു പോലീസ് പറയുന്നു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ െസെനുലാബ്ദീനാണു പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് രാത്രിതന്നെ പോലീസ് തിരുവനന്തപുരം നഗരം അരിച്ചുപെറുക്കി. ചെക്‌പോസ്റ്റിനു 300 മീറ്റര്‍ ദൂരെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ക്കയറി അക്രമികള്‍ രക്ഷപ്പെട്ടതായാണു സൂചന. ടി.എന്‍. 09 ബി.എം. 7789, ടി.എന്‍. 03 കെ 9532 നമ്പരുകളിലുള്ള വാഹനങ്ങളിലാണ് അക്രമികള്‍ എത്തിയതെന്നു സംശയിക്കുന്നു. ഈ വാഹനങ്ങളുടെ നമ്പര്‍ വ്യാജമായിരിക്കാമെന്നും പോലീസ് കരുതുന്നു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്.
സംഭവമറിഞ്ഞ് തമിഴ്‌നാട് പോലീസിന്റെ കുറ്റാന്വേഷണവിഭാഗമായ ക്യൂ ബ്രാഞ്ചിലെ അമ്പതോളം ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ വള്ളക്കടവ്, വര്‍ക്കല, പൂന്തുറ ഭാഗങ്ങളിലേക്കു കുതിച്ചെത്തി. കേരളാ പോലീസ് ഉറക്കത്തിലും. സംഭവത്തെക്കുറിച്ച് ആരായാന്‍ ഉന്നതോദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ നെയ്യാറ്റിന്‍കരയിലെയും പാറശാലയിലെയും പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സ്വിച്ഓഫ് ആയിരുന്നു. തമിഴ്‌നാട് പോലീസിനൊപ്പം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവുമുണ്ടായിരുന്നു.

മധുര, കോയമ്പത്തൂര്‍, കേരളം എന്നിവിടങ്ങളില്‍ തമിഴ്‌നാടിന്റെ പ്രത്യേക സ്‌ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ആസൂത്രിതമായാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പോലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു. കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ ദൃശ്യങ്ങളോ ഉണ്ടെങ്കില്‍ പോലീസിന്റെ 9497980953 നമ്പരിലെ വാട്‌സാപ്പിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശമുണ്ട്. കുറ്റവാളികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നു നിര്‍ദേശം. ഫോണ്‍ നമ്പര്‍ 04712722500, 9497900999. പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (12 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (43 minutes ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (49 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (54 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (1 hour ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (1 hour ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (2 hours ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 hours ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

Malayali Vartha Recommends