24 ലക്ഷം രൂപയുടെ സ്വര്‍ണമാലകളുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി....

24 ലക്ഷം രൂപയുടെ സ്വര്‍ണമാലകളുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തിരുനെല്‍വേലി മേലെ പാളയം സ്വദേശി മുഹമ്മദ് അസറുദീന്‍(25) , കോന്നി സ്വദേശി ജോസഫ് ജോണ്‍(40),എന്നിവരില്‍ നിന്നാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം അരക്കിലോയോളം തൂക്കം വരുന്ന സ്വര്‍ണമാലകള്‍ പിടികൂടിയത് . ഇന്നലെ രാവിലെ ദുബായില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായവര്‍ .
ഒന്‍പതരലക്ഷം രൂപ വിലവരുന്ന 240 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലകളാണ് ജോസഫിന്റെ പക്കല്‍നിന്ന് കണ്ടെടുത്തത്. ഇയാള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അതെ സമയം പതിനാലരലക്ഷം രൂപയുടെ 350 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലകളാണ് മുഹമ്മദ് അസറുദീന്റെ കൈവശമുണ്ടായിരുന്നത് .ഇയാള്‍ ചെക്ക് ഇന്‍ ബാഗിലെ പര്‍ദകള്‍ക്കുള്ളിലാണ് സ്വര്‍ണമാലകള്‍ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി .
https://www.facebook.com/Malayalivartha























