'അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് ഞാനെന്റെ മക്കളെ തിരികെ വാങ്ങി; 'ഹൃദയം നുറുങ്ങും വേദന പങ്കുവെച്ച് ഗായകൻ സോമദാസ്

ബിഗ് ബോസ് സീസൺ രണ്ട് നാലാം ദിനത്തിലേക്ക് കടന്നിരിക്കുന്നു. ആട്ടവും പാട്ടുമൊക്കെയായി ആരംഭിച്ച ദിനം പതിയെ വിതുമ്പലിന്റെയും പൊട്ടിക്കരച്ചിലിന്റെയും ഒക്കെ വക്കോളമെത്തുകയായിരുന്നു. നാലാം ദിനത്തിൽ ബിഗ് ബോസ് മത്സരാർഥികളിൽ ഒരാളായ ഗായകൻ സോമദാസിന് ബിഗ് ബോസ് നൽകിയ നിർദേശമായിരുന്നു കളിചിരികൾ കരച്ചിലിലേക്ക് ചുവടു മാറാൻ പ്രേരണയായത്.
തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവവും അതിനോടൊപ്പം വളരെ സ്വാധീനിച്ച വ്യക്തികളെയും കുറിച്ച് വിവരിക്കാനായിരുന്നു സോമദാസിന് ബിഗ് ബോസ് നൽകിയ ടാസ്ക്. തന്റെ ജീവിതത്തിലെ വേദനയാർന്ന സംഭവങ്ങൾ വെളിപ്പെടുത്തിയ സോമദാസ് അവസാനം പൊട്ടിക്കരയുകയായിരുന്നു. ഒപ്പം മറ്റ് മത്സരാര്ഥികളും വിതുമ്പി.
ഗായകൻ ആണെങ്കിലും ഓട്ടോ ഡ്രൈവർ ആയാണ് താൻ ജീവിതം ആരംഭിച്ചതെന്ന് സോമദാസ് വെളിപ്പെടുത്തുന്നു. അതിനോടൊപ്പം ഗാനമേളകളിൽ പട്ടു പടിയുമായിരുന്നു കുടുംബത്തെ പോറ്റിയത്. അതിനുശേഷമാണ് സ്റ്റാർ സിംഗറിൽ പാടാൻ അവസരം ലഭിക്കുന്നതും തുടർന്ന് ആളുകൾക്ക് പ്രിയങ്കരനായ പാട്ടുകാരനായി മാറുന്നതും. എന്നാൽ സ്റ്റാർ സ്റ്റിംഗറിലെ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അമേരിക്കയിൽ ലഭിച്ച ജോലി സ്വീകരിക്കുകയായിരുന്നു. എന്നാൽ വലിയ വരുമാനമൊന്നുമുള്ള ജോലിയല്ല സോമദാസിന് അവിടെ ലഭിച്ചത്. തുടർന്ന് അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സോമദാസ് തിരികെ നാട്ടിലെത്തി. എന്നാൽ തന്റെ കുടുംബത്തിൽ പൊട്ടിത്തെറികൾ അതിനു മുന്നേ തന്നെ ആരംഭിച്ചതായി സോമദാസ് പറയുന്നു. തന്റെ ഭാര്യ ഒരു സ്വാർത്ഥയായിരുന്നെന്നും തന്റെ മാതാപിതാക്കളോട് എപ്പോഴും കലഹിക്കുമായിരുന്നു എന്നും ഗായകൻ വെളിപ്പെടുത്തുന്നു. തനിക്ക് വിദേശത്തെ ജോലി പോലും സ്വസ്ഥമായി ചെയ്യാൻ സാധിച്ചിരുന്നില്ല എന്നും ഇപ്പോഴും മനസ്സിൽ വീട്ടിലെ പ്രശ്നങ്ങളായിരുന്നു എന്നും സോമദാസ് പറയുന്നു.
താൻ തിരികെ നാട്ടിലെത്തിയപ്പോൾ തന്നെ അവർ മക്കളെയും കൊണ്ട് തിരികെ അവരുടെ വീട്ടിലേക്ക് പോയി. താൻ അവരെ ഒന്ന് പേടിപ്പിക്കാൻ ഭാര്യയെയും മക്കളെയും കാണാനില്ല എന്ന് പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തിയ ഭാര്യ തിരികെ വരാൻ കൂട്ടാക്കിയില്ല. മക്കളെ താരനും കൂട്ടാക്കിയില്ല. ഒടുവിൽ താൻ ഭാര്യയുടെ വീട്ടിൽ പോയി. അവിടെ മക്കളുടെ അവസ്ഥ കണ്ട് തനിക്ക് സഹിക്കാനായില്ലയെന്നും അദ്ദേഹം പറയുന്നു. ഉടനെ തന്നെ തന്റെ മക്കളെയും എടുത്ത് പോലീസ് സ്റ്റേഷനിൽ എത്തി താൻ തന്റെ മക്കളെ കൊണ്ട് പോകുകയാണെന്ന് അറിയിച്ചു. അവസാനം കേസ് കോടതിയിൽ എത്തിയപ്പോൾ മക്കളോട് ആരുടെ ഒപ്പം പോകണമെന്നചോദ്യത്തിന് അച്ഛനോടൊപ്പം പോയാൽ മതിയെന്നായിരുന്നു മക്കൾ അറിയിച്ചതെന്നും സോമദാസ് പറഞ്ഞു. അവസാനം മക്കളെ തിരികെ തന്നില്ലെങ്കിൽ 10 ലക്ഷം നൽകണമെന്നായി ഭാര്യയും അവരുടെ വീട്ടുകാരും. എന്നാൽ തന്റെ കയ്യിൽ അത്രയും പൈസ ഉണ്ടായിരുന്നില്ല. ഒടുവിൽ താൻ പറഞ്ഞു പറഞ്ഞു തുട അഞ്ചര ലക്ഷം ആയി കുറച്ചു എന്നും സോമദാസ് പറഞ്ഞു. തന്റെ തന്റെ മക്കളെ അഞ്ചര ലക്ഷം കൊടുത്ത തിരികെ വാങ്ങിയെന്നു സോമദാസ് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ മറ്റു മത്സരാർത്ഥികളും കണ്ണീരണിയുകയായിരുന്നു. തനിക്ക് തന്റെ അച്ഛനെയും അമ്മയെയും ഒരിക്കലും മറ്റൊന്നിനുവേണ്ടിയും ഉപേക്ഷിക്കാൻ സാധിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ മറ്റ് മത്സരാർത്ഥികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്. അതിനു ശേഷം താൻ വീണ്ടും വിവാഹിതനായെന്നും ഇപ്പോൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നെന്നും ഗായകൻ വ്യക്തമാക്കി.
ബിഗ് ബോസ് വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഇനി പിന്നിടാനുള്ളത് അനേകം ദിവസങ്ങളാണ്. ഇനി ബിഗ് ഹവ്‌സിൽ എന്തൊക്കെ സംഭവിക്കുമെന്നും ആരോക്കെ പുറത്താകുമെന്നും ഒക്കെ അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























