മകന്റെ കാലിലേക്കു പാചകവാതക സലിൻഡറെടുത്തെറിഞ്ഞു; മദ്യലഹരിയിലായിരുന്ന പിതാവിന്റെ ക്രൂരതയിൽ ഏഴ് വയസ്സുകാരൻറെ വിരലൊടിഞ്ഞു

മദ്യലഹരിയിൽ കയറി വന്ന പിതാവ് സ്വന്തം മകന്റെ കാലിലേക്കു പാചകവാതക സലിൻഡറെടുത്തെറിഞ്ഞു. കുട്ടിയുടെ ഇടതുകാലിലെ തള്ളവിരൽ ഒടിഞ്ഞു. വിഴിഞ്ഞം തെരുവ് പുത്തൻവീട്ടിൽ ഏഴുവയസ്സുകാരനായ അഭിറാമിനാണ് അഛനിൽ നിന്നും ക്രൂരത നേരിടേണ്ടി വന്നത്. സിലിൻഡർ വീണ് പരിക്കേൽക്കുകയും ചെയ്തു . സംഭവത്തെത്തുടർന്ന് വിഴിഞ്ഞം പോലീസ് കുട്ടിയുടെ അച്ഛൻ അനിൽകുമാറിനെ(43) അറസ്റ്റുചെയ്യുകയുണ്ടായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്ന ഈ സംഭവം നടന്നത് .
മദ്യലഹരിയിലെത്തിയ ഇയാൾ വീട്ടിൽ അക്രമം കാണിച്ചു, മാത്രമല്ല സിലിൻഡറെടുത്ത് കുട്ടിയുടെ നേർക്ക് എറിയുകയും ചെയ്തു. സിലിണ്ടർ കൊണ്ട് മുറിവേറ്റ കുട്ടി വേദനകൊണ്ടു പുളഞ്ഞു. കുട്ടിയെ ഉടൻ തന്നെ അമ്മ സന്ധ്യ ആദ്യം വിഴിഞ്ഞം കമ്യൂണിറ്റി സെന്ററിലെത്തിച്ചു. കാലിലെ തള്ളവിരൽ ഒടിഞ്ഞതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റാൻ നിർദേശം കിട്ടുകയായിരുന്നു . കുട്ടിയുടെ അമ്മ വിഴിഞ്ഞം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് അച്ഛൻ അനിൽകുമാറിനെ അറസ്റ്റുചെയ്യുകയും ചെയ്തു. കുട്ടിയെ സംരക്ഷിക്കുന്നതിനു പകരം ഉപദ്രവിച്ചതിന്റെ പേരിൽ ഇയാൾക്കെതിേര വിഴിഞ്ഞം പോലീസ് ജുവനൈൽ ജസ്റ്റിസ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ. എസ്.ബി.പ്രവീൺ, എസ്.ഐ.മാരായ സജി എസ്.എസ്., രഞ്ചിത്ത്, അലോഷ്യസ്, സി.പി.ഒ.മാരായ സജീവ്, നിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ബന്ധങ്ങളുടെ വില നഷ്ടമാകുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. മാതാപിതാക്കളെ ബഹുമാനിക്കാത്ത മക്കളും., മക്കളെ സ്നേഹിക്കാത്ത മാതാപിതാക്കൾക്കും ഉത്തമ ഉദാഹരണമാണ് ഈ രണ്ടു സംഭവങ്ങളും. സ്നേഹം വറ്റി തുടങ്ങുന്ന കാഴ്ച്ച ഇതിലൂടെ കാണുവാൻ സാധിക്കുന്നു. ബന്ധങ്ങൾ തമ്മിലുള്ള സ്നേഹം അകന്നു പോകുന്നു . സ്നേഹത്തിലൂടെ കഴിയേണ്ടുന്ന രക്ത ബന്ധങ്ങൾ പരസ്പരം രക്തം ചൊരിക്കുന്നു.
https://www.facebook.com/Malayalivartha























