രാത്രിയില്‍ മുളക് സ്‌പ്രേ ആക്രമണം... കാര്‍ യാത്രക്കാര്‍ക്കുനേരേ മുളക് സ്‌പ്രേ ചെയ്ത സംഭവത്തില്‍ ഒരാള്‍ പോലീസിന്റെ പിടിയില്‍

രാത്രിയില്‍ പെട്രോള്‍ പമ്പിലെത്തിയ കാര്‍ യാത്രക്കാര്‍ക്കുനേരേ മുളക് സ്‌പ്രേ ചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി . കൊറ്റന്‍ചിറ തകടിയേല്‍ അബിന്‍ (21) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ചെറുവള്ളി വാഹനാനി വീട്ടില്‍ ഹരീഷ് (24), താഴത്തുവടകര മെയ്യൂണില്‍ ജോബിന്‍ (21) എന്നിവര്‍ ഒളിവിലാണെന്നും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും കറുകച്ചാല്‍ പോലീസ് പറഞ്ഞു .
തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .പ്ലാക്കല്‍പ്പടി സ്വദേശി നിഥിനും മൂന്നു സുഹൃത്തുക്കളും പത്തനാട് നിന്ന് പ്ലാക്കല്‍പ്പടിയിലേക്ക് പോകുകയായിരുന്നു. പെട്രോള്‍ അടിക്കുന്നതിനായി പ്ലാക്കപ്പടിയിലെ പമ്ബില്‍ കയറിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ അബിനും സുഹൃത്തുക്കളും കാറിന്റെ പിന്നിലെ വാതില്‍ തുറന്ന് യാത്രക്കാരുടെ മുഖത്ത് മുളക് സ്‌പ്രേ ചെയ്യുകയായിരുന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഏഴരയോടെ പത്തനാടുനിന്നാണ് അബിനെ പോലീസ് അറസ്റ്റ് ചെയ്തത് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























