കള്ള് കൊടുക്കാത്തതിന് ഷാപ്പ് ജീവനക്കാരനോട് ചെയ്തത്?

പണിമുടക്കുദിവസം ഷാപ്പുതുറന്ന് കള്ള് നല്‍കാത്തതിന്റെ പേരില്‍ മധ്യവയസ്‌കന്‍ ഷാപ്പ് ജീവനക്കാരനെ ചുറ്റികയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചു. തിരുവാര്‍പ്പ് കൊച്ചുപാലം ഷാപ്പിലെ ജീവനക്കാരന്‍ കിളിരൂര്‍ തമ്ബിത്തറ മോഹനന് (60) ആണ് പരുക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തിരുവാര്‍പ്പ് മാധവശ്ശേരി ശിശുപാലനെ (56) കുമരകം പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച ജോലി കഴിഞ്ഞുമടങ്ങിയ മോഹനനെ കൊച്ചുപാലത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു . ചുറ്റികയുടെ അടിയേറ്റ് മോഹനന്റെ കൈകളിലെ എല്ലുകള്‍ ഒടിഞ്ഞു. കുമരകം എസ്.ഐ. ജി.രജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























