സംശയരോഗം മൂര്‍ശ്ചിച്ചു... ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

പുല്ലുവിളയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഷൈനി എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് നിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഷൈനിയെ ഭര്‍ത്താവിന് സംശയമായിരുന്നെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഷൈനിയുടെ വായില്‍ തുണിതിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്‌ബോള്‍ നിജു വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























