എന്‍ജിനിയറിംഗ് പ്രവേശനത്തിന് ഇനി 45 ശതമാനം മാര്‍ക്ക് മതി

ബിടെക് എന്‍ജിനിയറിംഗ് പ്രവേശന യോഗ്യതയില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ തീരുമാനം. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അടിസ്ഥാന യോഗ്യതയായ ഹയര്‍സെക്കന്‍ഡറിയില്‍ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തമായി 45 ശതമാനം മാര്‍ക്ക് എന്ന രീതി മതി ഇനി മുതല്‍. നിലവില്‍ മാത്‌സിനു പ്രത്യേകമായും മാത്സ്, കെമിസ്ട്രി ,ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 50 ശതമാനം മാര്‍ക്കുവേണമെന്നതുമായിരുന്നു വ്യവസ്ഥ. ആ വ്യവസ്ഥയിലാണ് മാറ്റം വരുത്തുന്നത്. സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് എഐസിടിഇ മാനദണ്ഡപ്രകാരം ഇത്തരത്തിലൊരു തീരുമാനം.
https://www.facebook.com/Malayalivartha


























