കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്ന് പ്രചാരണം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍; തീരുമാനിക്കാത്ത സന്ദര്‍ശനത്തിന്റെ പേരില്‍ ചിലര്‍ സമരം വരെ പ്രഖ്യാപിച്ചെന്നും മുരളീധരന്‍; പേടിച്ചുപോയോ എന്ന് സോഷ്യല്‍ മീഡിയ

പൗരത്വ ഭേഗഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്ന് പ്രചാരണം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അത്തരമൊരു ഒരു പരിപാടി തീരുമാനിച്ചിട്ടില്ലെന്നും കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത് അപഹാസ്യമാണെന്നും മുരളീധരന്‍ പറഞ്ഞു. തീരുമാനിക്കാത്ത സന്ദര്‍ശനത്തിന്റെ പേരില്‍ ചിലര്‍ സമരം വരെ പ്രഖ്യാപിച്ചെന്നും മുരളീധരന്‍ പറഞ്ഞു.
അമിത് ഷാ ജനുവരി 15ന് കേരളത്തിലെത്തുമെന്ന സ്ഥിരീകരിക്കാത്തെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. ജനാധിപത്യത്തില്‍ സംഖ്യാബലം തന്നെയാണ് പ്രധാനം. നിയമം ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി തീരുമാനമെടുക്കട്ടെ. രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കാന്‍ ആരും തീരുമാനിച്ചിട്ടില്ല. നുണകളുടെ ഘോഷയാത്രയാണ് നാട്ടില്‍ നടത്തുന്നതെന്നും മുരളീധരന്‍ കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
ജനുവരി 15ന് കോഴിക്കോട് ബീച്ചില്‍ അമിത് ഷാ വിശദീകരണ സമ്മേളനം നടത്തുമെന്നാരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് അമിത് ഷാ എത്തുമ്‌ബോള്‍ കറുത്ത മതില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് ആഹ്വാനം ചെയ്തത്. അമിത് ഷാ എത്തുമെന്നുള്ള പ്രഖ്യാപനത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യമെന്നായിരുന്നു യൂത്ത് ലീഗ് വ്യക്തമാക്കിയത്. അതേസമയം അമിത് ഷാ കേരളത്തില്‍ വരാത്തത് പ്രതിഷേധം
https://www.facebook.com/Malayalivartha


























