കളിയിക്കാവിളയില്‍ എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് ഇടിച്ചക്കപ്ലാവ് സ്വദേശികളായ രണ്ട് പേര്‍; തമിഴ്‌നാട് കേരള പോലീസ് ഉന്നതോദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്

കളിയിക്കാവിളയില്‍ എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. ഇടിച്ചക്കപ്ലാവ് സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.
എ.എസ്.ഐ വില്‍സന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്ബ് പ്രതികളിലൊരാളായ തൗഫീക്കിന്റെ ഫോണിലേക്ക് ഇവരുടെ കോള്‍ പോയിരുന്നു. ഇക്കാര്യം കണ്ടെത്തിയ സാഹചര്യത്തിലാണ് പാറശാലയില്‍ വച്ച് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാട് കേരള പോലീസ് ഉന്നതോദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പാലക്കാട് നിന്ന് കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. പോലീസ് ആവശ്യപ്പെട്ടാല്‍ എപ്പോഴാണെങ്കിലും ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കിയാണ് ഇവരെ വിട്ടയച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് പാലക്കാട് നഗരത്തില്‍ നിന്ന് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്.
ഇതിനിടെ പ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുവരെയും കണ്ടെത്തുന്നതിനായി കേരളത്തിനകത്തും പുറത്തും തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























