Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ചിരിക്കാതെന്ത് പറയാന്‍... ഇന്ത്യ ആദ്യമായി കണ്ട ഫ്‌ളാറ്റ് തകര്‍ക്കല്‍ സ്‌ഫോടനം ആഘോഷമാക്കാന്‍ ഇന്ത്യയിലെ സകല ക്യാമറകളും റെഡി; സൂര്യോദയം മുതല്‍ ലൈവ് തുടങ്ങിയ ചാനലുകാര്‍ കത്തിക്കയറിയപ്പോള്‍ ഓരോ മലയാളികള്‍ക്കും ടെന്‍ഷന്‍; ഇതിനിടെ പ്രത്യക്ഷപ്പെട്ട കുടുമ വച്ച നോര്‍ത്തിന്ത്യന്‍ പൂജാരിമാര്‍ കമ്മ്യൂണിസ്റ്റ് കേരളത്തെ ചിരിപ്പിച്ചപ്പോള്‍

12 JANUARY 2020 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

കേരളം ഏറ്റവുമധികം പേര്‍ ഒന്നിച്ചിരുന്നു കണ്ട ഒന്നാണ് മരട് ഫ്‌ളാറ്റുകളുടെ സ്‌ഫോടനം. നിയന്ത്രിത സ്‌ഫോടനമാണെന്ന് പറഞ്ഞെങ്കിലും നിയന്ത്രണം വിടുമോയെന്നാണ് പലരുടേയും ഉത്കണ്ഠ. കോട്ടയം നാഗമ്പടം പാലം ഇതുപോലെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ ഓര്‍മ്മയിലുണ്ട്. മാത്രമല്ല എറണാകുളം നഗരമാണ്. ജനങ്ങള്‍ തിങ്ങി നിറഞ്ഞ നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആഘോഷിക്കുന്ന ചാനലുകള്‍ നിന്ന നില്‍പ്പില്‍ നിലപാട് മാറ്റും. ഇങ്ങനെ സര്‍ക്കാരും പോലീസും ജനങ്ങളും ആകാക്ഷയോടെയാണ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നത് കണ്ടത്.

തലേദിവസം മുതല്‍ ഇന്ത്യയിലെ പ്രമുഖ ചാനലുകള്‍ മരടിന് ചുറ്റും അണി നിരന്നു. രാജ്യത്തെ ആദ്യ ഫ്‌ളാറ്റ് തകര്‍ക്കല്‍ സ്‌ഫോടനം ആഘോഷമാക്കി റേറ്റ് കൂട്ടാന്‍ എല്ലാവരും തലേ ദിവസം മുതല്‍ റെഡിയായി. ഉദയം മുതല്‍ ലൈവ് ടെലികാസ്റ്റാണ്. ഫാളാറ്റുകളുടെ ചുറ്റുപാടും അരിച്ചു പെറുക്കി എല്ലാം എരിവും പുളിയും ചേര്‍ത്ത് ചാനലുകള്‍ വിളമ്പിക്കൊണ്ടിരുന്നു. അതിനിടെയാണ് കുടുമ വച്ച രണ്ട് പൂജാരിമാര്‍ എത്തിയത്. സത്യത്തില്‍ കമ്മ്യൂണിസ്റ്റ് കേരളം ചിരിച്ചു പോയി. കലിയുഗ വരദനായ അയ്യപ്പന്റെ പേരില്‍ കണ്ട പുകിലും പുക്കാറും നടന്ന സ്ഥലത്താണ് സര്‍വവിധ സര്‍ക്കാര്‍ സംവിധാനത്തോടെ ഫ്‌ളാറ്റ് പൊളിക്കുന്നത്. അതും സുപ്രീം കോടതിയാണ് ഫ്‌ളാറ്റിന് വധശിക്ഷ വിധിച്ചത്.

അപേപോഴാണ് കഴിഞ്ഞ വര്‍ഷത്തെ ശബരിമല സീസണ്‍ ഓര്‍മ്മയില്‍ വരുന്നത്. ശബരിമലയില്‍ കൂട്ടമായി ശരണം വിളിച്ചാല്‍ അറസ്റ്റ് ചെയ്യുന്ന അവസ്ഥ. എന്തിന് പോലീസ് അയ്യപ്പന്‍മാരെ പോലീസുകാരാക്കി താടിയും മുടിയും വെട്ടിപ്പിച്ച് ഇന്‍ഷര്‍ട്ട് ചെയ്യിപ്പിച്ചു. മാത്രമല്ല സകല പൂജാരിമാരേയും അധിക്ഷേപിച്ച് മന്ത്രിമാരുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. പൂജാരിമാര്‍ അടി വസ്ത്രം ഇടാത്തവരെന്ന് പറഞ്ഞയാളാണ് മന്ത്രി ജി. സുധാകരന്‍. ഏറ്റവും പവിത്രമായ തന്ത്രിമാരെപ്പോലും വെറുതേ വിട്ടില്ല. മാത്രമല്ല ഓഫീസകളില്‍ പൂജ പാടില്ലെന്നും വ്യക്തമാക്കി. പോലീസ് ട്രെയിനിംഗ് കോളേജിലെ അമ്പലങ്ങള്‍ പോലും വേണ്ടായെന്ന നിലപാടിലായിരുന്നു അന്ന്. അതെല്ലാം മാറി മറിയുന്നതാണ് പുതുവര്‍ഷത്തില്‍ കണ്ടത്.

അടിവസ്ത്രങ്ങള്‍ ഇടില്ലെന്ന് ആക്ഷേപിച്ച പൂജാരിമാരാണ് ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള പൂജ സര്‍ക്കാര്‍ ചെലവില്‍ നടത്തിയത്. പൊളിക്കാന്‍ കരാറെടുത്ത കമ്പനി സര്‍ക്കാര്‍ നല്‍കിയ കാശ് കൊണ്ടാണ് രണ്ട് പൂജാരിമാരേയും പരിവാരങ്ങളേയും ചെല്ലും ചെലവും നല്‍കി കൊണ്ടുവന്നത്. ചെയ്യുന്നത് പൊളിക്കലാണെങ്കിലും, തുടങ്ങിയത് പൂജയോടെയാണ്. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ഹോളിഫെയ്ത്ത് ഫ്‌ലാറ്റിന്റെ ഗേറ്റിനുമുന്നില്‍ പൂജയ്ക്ക് തുടക്കമായത്. ശൃംഗേരി മഠത്തില്‍നിന്നുള്ള പൂജാരികളുടെ നേതൃത്വത്തിലായിരുന്നുയിത്.

പൊളിക്കല്‍ കമ്പനിയായ എഡിഫസിന്റെ പ്രതിനിധികളെല്ലാം പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ പൂജിച്ചുനല്‍കിയ ചുറ്റികയുമായി എഡിഫസ് പാര്‍ട്ണര്‍ ഉത്കര്‍ഷ് മേത്ത ഫ്‌ലാറ്റിന്റെ ഗേറ്റിനുള്ളിലേക്ക് കടന്നു. ജോലികള്‍ക്ക് ഉപയോഗിച്ച എന്തെങ്കിലുമൊന്നുകൂടി ഫഌറ്റിനൊപ്പം തകര്‍ക്കണമെന്നാണ് വിശ്വാസം... ആ വിശ്വാസമാണ് കണ്ടത്.

തുടര്‍ന്ന് പ്രസാദവും പഴങ്ങളുമെല്ലാം ചുറ്റുംകൂടിനിന്നവര്‍ക്കെല്ലാം നല്‍കി. പൂജയ്ക്കുശേഷമായിരുന്നു സ്‌ഫോടനത്തിന് മുന്നോടിയായുള്ള അവസാനവട്ട പരിശോധനകള്‍ നടത്തിയത്.

അതങ്ങനേയാണ്, റോക്കറ്റ് പറത്തുമ്പോഴും ശാസ്ത്രജ്ഞന്‍മാര്‍ പൂജ നടത്തുന്നത് ഒരു വിശ്വാസമാണ്. അത് നല്‍കുന്ന ആത്മ വിശ്വാസം വളരെ വലുതാണ്. അത് തല്ലിക്കെടുത്തിയാല്‍ ഫലം വിപരീതമായിരിക്കും. അതാണ് ഇന്നലെ മരടിലും കണ്ടത്. സംഭവം പൊളിക്കലാണെങ്കിലും അതിലും ഉണ്ട് ഒരു വിശ്വാസം. എന്നാല്‍ ആ വിശ്വാസത്തെ നമ്മുടെ ഉദ്യോഗസ്ഥരോ സര്‍ക്കാരോ പോലീസോ ഇടപെട്ട് തടഞ്ഞില്ല. ഒരു മണിക്കൂറോളം നടന്ന പൂജയ്ക്ക് ലോകം സാക്ഷിയാകുകയും ചെയ്തു. എല്ലാം ശുഭം ആകുകയും ചെയ്തു. അവിടെയാണ് കലിയുഗ വരദനായ അയ്യപ്പന്റെ ശക്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (13 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (34 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (57 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (4 hours ago)

Malayali Vartha Recommends