ആദ്യ സൈറൺ മുഴങ്ങി... എച്ച്‌ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു പിന്നാലെ ഗോള്‍ഡന്‍ കായലോരവും ജയിന്‍ കോറല്‍കോവ് ഇന്ന് നിലംപൊത്തും...

എച്ച്‌ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു പിന്നാലെ ഗോള്‍ഡന്‍ കായലോരവും ജയിന്‍ കോറല്‍കോവ് ഇന്ന് നിലംപൊത്തും. രാവിലെ 11 മണിക്ക് ജയിനും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തിലുടെ തകര്‍ക്കും. രണ്ടു സ്‌ഫോടനങ്ങളും എഡിഫേസ് കമ്ബനിയാണ് നടത്തുന്നത്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കും. ഫ്ളാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. 10.30ന് തന്നെ ആദ്യ സൈറൺ മുഴക്കിയിരിക്കുകയാണ്., 10.55 ന് രണ്ടാം സൈറണും, 11ന് മൂന്നാത്തെ സൈറണും തുടര്‍ന്ന് ജെയ്ന്‍ കോറല്‍കോവ് ഫ്ലാറ്റില്‍ സ്ഫോടനം നടക്കുകയും ചെയ്യും. തുടര്‍ന്ന് 2 മണിക്കാണ് ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക. 122 അപ്പാര്‍ട്ട്‌മെന്റുകള്ലാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. എക്‌സ്‌പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തി. മേല്‍നോട്ടങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കണ്ട്രോള്‍ റൂമിലെത്തിക്കഴിഞ്ഞു.
400 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയ്ന്‍ കോറല്‍ കോവ് പൊളിക്കുക. സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കില്ലെന്നാണ് ജെറ്റ് ഡെമോളിഷന്‍ കമ്ബനി സിഇഒയുടെ അവകാശവാദം. അതേസമയം നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളും സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനു ശേഷം നടപടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തിങ്കളാഴ്ച അറിയിക്കും. തീരദേശ പരിപാലന നിയമലംഘനതതില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ കോടതിയുടെ അടുത്ത നടപടി എന്താകും എന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. മറുവശത്ത് ഫ്‌ളാറ്റുകളിലെ താമസക്കാരുടെ പ്രതിഷേധവും ഉയരുകയാണ്. ഇതിനു പുറമെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുകയാണ്. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും റിപ്പോര്‍ട്ടുഒം സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























