ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് വലിയ വെല്ലുവിളി... കൂട്ടത്തില്‍ ചെറുതെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് പൊളിക്കുക വ്യത്യസ്ത രീതിയിൽ; കിഴക്കുനിന്ന് തുടങ്ങി ഘട്ടംഘട്ടമായാണ് പൊളിഞ്ഞുവീഴുക; ആകാംഷയുടെ മുൾമുനയിൽ മരട്

എച്ച്‌ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു പിന്നാലെ ഗോള്‍ഡന്‍ കായലോരവും ജയിന്‍ കോറല്‍കോവ് ഇന്ന് നിലംപൊത്തും. രാവിലെ 11 മണിക്ക് ജയിനും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തിലുടെ തകര്‍ക്കും. രണ്ടു സ്‌ഫോടനങ്ങളും എഡിഫേസ് കമ്ബനിയാണ് നടത്തുന്നത്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കും. ഇതില്‍ ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതാണ് തങ്ങള്‍ക്കു മുന്നിലെ വെല്ലുവിളിയെന്ന് ഫ്ളാറ്റ് പൊളിക്കാന്‍ കരാറുള്ള എഡിഫസ് എന്‍ജിനീയറിംഗിന്റെ ദക്ഷിണാഫ്രിക്കന്‍ പങ്കാളികളായ ജെറ്റ് ഡിമോളിഷന്‍സ് സി.ഇ.ഒ ജോ ബ്രിങ്ക്മാന്‍ പറഞ്ഞു. കൂട്ടത്തില്‍ ചെറുതെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് പൊളിക്കുക വ്യത്യസ്ത രീതിയിലാണെന്നും കിഴക്കുനിന്ന് തുടങ്ങി ഘട്ടംഘട്ടമായാണ് പൊളിഞ്ഞുവീഴുകയെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളച്ചാട്ടം പോലെ ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കും. ജയിന്‍ കോറല്‍ കോവ് തകര്‍ക്കുക എച്ച്‌ടുഒ പോലെ തന്നെയെന്നും ജോ ബ്രിങ്ക്മാന്‍ പറഞ്ഞു. അവശിഷ്ടം കായലില്‍ വീഴില്ലെന്നും സമീപ കെട്ടിടങ്ങള്‍ക്കു കേടും വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























