രണ്ടാമത്തെ സൈറണ്‍ മുഴങ്ങി, ജെയന്‍ കോറല്‍ കോവ് നിലംപതിക്കാന്‍ മിനിറ്റുകള്‍ മാത്രം... എച്ച്‌ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു പിന്നാലെ ജയിന്‍ കോറല്‍കോവ്

മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളിലൊന്നായ ജെയ്ന്‍ കോറല്‍ കോവ് തകര്‍ക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി. സ്‌ഫോടനം നടക്കുന്നതിന് മുന്നോടിയായ രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. രാവിലെ ഒമ്ബത് മണിക്ക് മുമ്ബുതന്നെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫ്‌ളാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്ബനി വിദഗ്ദര്‍ തുടര്‍ന്ന് ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തി. 11 മണിക്കാണ് കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുക. 11ന് മൂന്നാത്തെ സൈറണും തുടര്‍ന്ന് ജെയ്ന്‍ കോറല്‍കോവ് ഫ്ലാറ്റില്‍ സ്ഫോടനം നടക്കുകയും ചെയ്യും. തുടര്‍ന്ന് 2 മണിക്കാണ് ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക. 122 അപ്പാര്‍ട്ട്‌മെന്റുകള്ലാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. എക്‌സ്‌പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തി. മേല്‍നോട്ടങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കണ്ട്രോള്‍ റൂമിലെത്തിക്കഴിഞ്ഞു. 400 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയ്ന്‍ കോറല്‍ കോവ് പൊളിക്കുക. സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കില്ലെന്നാണ് ജെറ്റ് ഡെമോളിഷന്‍ കമ്ബനി സിഇഒയുടെ അവകാശവാദം. അതേസമയം നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളും സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനു ശേഷം നടപടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തിങ്കളാഴ്ച അറിയിക്കും. തീരദേശ പരിപാലന നിയമലംഘനതതില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ കോടതിയുടെ അടുത്ത നടപടി എന്താകും എന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. മറുവശത്ത് ഫ്‌ളാറ്റുകളിലെ താമസക്കാരുടെ പ്രതിഷേധവും ഉയരുകയാണ്. ഇതിനു പുറമെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുകയാണ്. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും റിപ്പോര്‍ട്ടുഒം സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























