2020 ൽ പൊളിക്കേണ്ടത് 30000 കെട്ടിടങ്ങൾ; മന്ത്രി തോമസ് ഐസക് 2020 ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ പോകുന്ന പൊതു ബജറ്റിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ആയിരം കോടിയെങ്കിലും നീക്കി വയ്ക്കേണ്ടി വരും; പൊളിക്കാൻ ബക്കറ്റ് പിരിവുമായി സർക്കാർ

മന്ത്രി തോമസ് ഐസക് 2020 ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ പോകുന്ന പൊതു ബജറ്റിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ആയിരം കോടിയെങ്കിലും നീക്കി വയ്ക്കേണ്ടി വരും. കാരണം 30,000 ത്തിലധികം കെട്ടിടങ്ങളാണ് 2020 ൽ പൊളിക്കേണ്ടി വരുന്നതെന്ന് സർക്കാർ വൃത്തങ്ങൾ രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്.
ഇതിൽ പലതിന്റെയും കാര്യങ്ങൾ കോടതി പറഞ്ഞു കഴിഞ്ഞു. പറയാത്തത് കോടതി ഉടൻ പറയും. അത് എന്ത് തന്നെയായാലും അനധികൃത കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മരടില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയത്. ലക്ഷങ്ങളാണ് ഈ നാലു ഫ്‌ളാറ്റുകളും തകര്‍ത്തു കളയാന്‍ ചെലവാകുന്നത്.
എച്ച്ടുഒ ആണ് ഏറ്റവും ആദ്യം പൊളിച്ചത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് & ഡവലപേഴ്‌സ് നിര്‍മ്മിച്ച ഈ ഫ്‌ളാറ്റ് കുണ്ടന്നൂര്‍ കായല്‍ തീരത്ത് കുണ്ടന്നൂര്‍തേവര മേല്‍പ്പാലത്തിന് സമീപമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 64 ലക്ഷമാണ് കെട്ടിടം പൊളിക്കാന്‍ ചെലവായതെന്നാണ് പ്രാഥമിക നിഗമനം.
കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലെ മെറീഡിയന്‍ ഹോട്ടലിന് മറുകരയില്‍ ഇരട്ട കെട്ടിടങ്ങള്‍ അടങ്ങിയ ഫ്‌ളാറ്റ് എച്ച് ടു ഒയ്ക്ക് പിന്നാലെ തകര്‍ന്നു വീണു. ആല്‍ഫാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ആല്‍ഫ സെറീന്‍ നിര്‍മ്മിച്ചത്.
ചെന്നൈയിലെ വിജയ് സ്റ്റീല്‍സിനായിരുന്നു പൊളിക്കുന്നതിനുള്ള ചുമതല.
61,00,000 രൂപയായിരുന്നു പൊളിക്കാനുള്ള ചെലവ്
ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗോൾഡൻ കായലോരത്തിന്റെ നിർമ്മാണ ചുമതല കെ.പി.വര്‍ക്കി & ബില്‍ഡേഴ്‌സിന് ആയിരുന്നു. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയമായിരുന്നു ഇത്. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി ലഭിച്ചത്. ചെലവ് 21,02,720 രൂപ.
നെട്ടൂര്‍ കായല്‍ തീരത്തെ ഈ ഫ്‌ലാറ്റാണ് പൊളിക്കുന്നതില്‍ ഏറ്റവും വലുത് ജെയിൻ ഫ്ലാറ്റാണ്.
ജെയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മിച്ചതാണിത്. പൊളിക്കാനുള്ള ചെലവ്: 86,76,720 രൂപ
മലയാളികൾ ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ട് സർക്കാരിന് നികുതിയായി അടച്ച പണം കൊണ്ടാണ് അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ കേരളം പൊളിച്ചത്. കെട്ടിടം അനധികൃതമാണെന്ന് അറിഞ്ഞിട്ടും വില കുറച്ച് കൊടുത്ത് വാങ്ങിയവർക്ക് സർക്കാർ കോടികൾ നഷ്ട പരിഹാരം നൽകി. ഇതിൽ ഒരു രൂപ പോലും അനധികൃതമായി കെട്ടിടം നിർമ്മിച്ചവരിൽ നിന്നോ അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥരിൽ നിന്നോ ഈടാക്കിയിട്ടില്ല. അതിനുള്ള സാധ്യതയുണ്ടെന്ന് അരിയാഹാരം കഴിക്കുന്നവരൊന്നും വിശ്വസിക്കുന്നില്ല.
പൊളിക്കാൻ പോകുന്ന 30,000 കെട്ടിടങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരിക്കും. അതായത് നമ്മൾ വാങ്ങുന്ന അരിക്കും പഞ്ചസാരക്കും സർക്കാർ നികുതി കൂട്ടും. എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട നമ്മൾ അതും സഹിക്കും. പൊളിക്കാൻ ഒരു വകുപ്പു കൂടി സ്യഷ്ടിക്കേണ്ടി വരുന്ന കാലം വിദൂരത്തിലല്ല.
https://www.facebook.com/Malayalivartha


























