ജെയന്‍ കോറല്‍ കോവ് നിലംപതിച്ചു... എച്ച്‌ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു പിന്നാലെ ജയിന്‍ കോറല്‍കോവ് മണ്ണോടു ചേർന്നു; ആകാംഷയുടെ മുൾമുനയിൽ മരട്

മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളിലൊന്നായ ജെയ്ന്‍ കോറല്‍ കോവ് തകർത്തു. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ കെട്ടിപ്പൊക്കിയ എച്ച് ടു ഒ ഫ്ലാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകര്‍ത്തതിനു പിന്നാലെ മരടില്‍ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്ഫോടനവും വിജയം. ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. 122 അപ്പാര്‍ട്ട്മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവായിരുന്നു ഏറ്റവും വലിയ ഫ്ലാറ്റ്.
2 മണിക്കാണ് ഗോള്‍ഡaന്‍ കായലോരം തകര്‍ക്കുക. 122 അപ്പാര്‍ട്ട്‌മെന്റുകള്ലാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. എക്‌സ്‌പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തി. മേല്‍നോട്ടങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കണ്ട്രോള്‍ റൂമിലെത്തിക്കഴിഞ്ഞു. 400 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയ്ന്‍ കോറല്‍ കോവ് പൊളിക്കുക. സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കില്ലെന്നാണ് ജെറ്റ് ഡെമോളിഷന്‍ കമ്ബനി സിഇഒയുടെ അവകാശവാദം.
അതേസമയം നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളും സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനു ശേഷം നടപടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തിങ്കളാഴ്ച അറിയിക്കും. തീരദേശ പരിപാലന നിയമലംഘനതതില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ കോടതിയുടെ അടുത്ത നടപടി എന്താകും എന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. മറുവശത്ത് ഫ്‌ളാറ്റുകളിലെ താമസക്കാരുടെ പ്രതിഷേധവും ഉയരുകയാണ്. ഇതിനു പുറമെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുകയാണ്. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും റിപ്പോര്‍ട്ടുഒം സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























