അറിയാതെ പോകരുത്... രണ്ട് ദിവസങ്ങളിലായി മലയാളികള്‍ ആഘോഷിച്ച ഫ്‌ളാറ്റ് പൊളിക്കല്‍ മഹാമഹത്തിന് തുടംക്കം കുറിച്ചതാരെന്ന ചോദ്യത്തിന് ഉത്തരമാകുന്നു; പണമുള്ളവന് എന്തും ആകാമെന്ന അഹങ്കാരത്തിന് സുപ്രീം കോടതി ഫ്‌ളാറ്റ് വധശിക്ഷ നല്‍കിയതോടെ കയ്യടിച്ച് മലയാളികളും; നിയമപോരാട്ടത്തിന് തേരാളിയായത് അഡ്വ. ടി.കെ. ദേവരാജന്‍

മരടില്‍ ഫ്‌ളാറ്റുകള്‍ തകര്‍ന്നടിയുന്നത് മലയാളികള്‍ രണ്ടു ദിവസം കൊണ്ട് ആഘോഷിക്കുകയാണ്. നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്ക് മരണ മണി മുഴങ്ങിയത്. മരടിലെ ഫഌറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു കോടതിവിധി നടപ്പാക്കിയപ്പോള്‍ അറിയാതെ പോകരുത് പൊതുപ്രവര്‍ത്തകനായ ടി.കെ. ദേവരാജനെ.
മരട് പഞ്ചായത്ത് നഗരസഭയായപ്പോള്‍ ആദ്യത്തെ ചെയര്‍മാനായിരുന്ന അഡ്വ. ടി.കെ. ദേവരാജനാണ് നിയമനടപടികള്‍ക്ക് ആദ്യ വെടി പൊട്ടിച്ചത്.
തീരദേശനിയമം ലംഘിച്ചു നിര്‍മിച്ച ഫഌറ്റുകള്‍ക്കു മരട് പഞ്ചായത്ത് 20062007 ലാണു നിര്‍മാണാനുമതി നല്‍കിയത്. പെര്‍മിറ്റിനെതിരേ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ വിജിലന്‍സ് സംഘം രേഖകള്‍ പരിശോധിച്ചു. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് സെക്രട്ടറിക്കു വിജിലന്‍സ് കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു സെക്രട്ടറി കെട്ടിടനിര്‍മാതാക്കള്‍ക്കു നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു.
2010 ല്‍ മരട് നഗരസഭയായപ്പോള്‍ ആദ്യ ചെയര്‍മാനായ ടി.കെ. ദേവരാജന്‍ വിധിക്കെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. മുന്‍ ഭരണസമിതി നല്‍കിയ നിയമവിരുദ്ധ നിര്‍മാണാനുമതി അംഗീകരിക്കാനാകില്ലെന്ന് ഉറച്ച തീരുമാനത്തോടെയാണു ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതെങ്കിലും വിധി കെട്ടിടനിര്‍മാതാക്കള്‍ക്ക് അനുകൂലമായി. തുടര്‍ന്ന് കേസ് ഏറ്റെടുത്ത തീരദേശ പരിപാലന അതോറിറ്റി 2016 ല്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പൊളിച്ചുനീക്കണമെന്ന വിധിയുണ്ടായത്. തന്റെ നിലപാട് ശരിയായിരുന്നെന്ന സന്തോഷത്തിലാണ് കൗണ്‍സിലറായ ടി.കെ. ദേവരാജന്‍ ഇപ്പോള്‍.
ഹൈക്കോടതി വിധിയുടെ അന്തഃസത്തയും കേരള സര്‍ക്കാരിന്റെ നിസംഗതയും ഒരുപോലെ ചോദ്യം ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിരന്തര ഇടപെടലാണ് മരടിലെ ഫഌറ്റ് സമുച്ചയങ്ങളുടെ വീഴ്ചയ്ക്കു വഴിതുറന്നത്. കോടതി ഉത്തരവ് പാലിക്കുന്നതില്‍ കേരള സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയപ്പോള്‍ ഉയര്‍ന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദ്യം സര്‍ക്കാരിനെ ഞെട്ടിച്ചു. കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന വിമര്‍ശനവും തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതിമുറിയില്‍ വിളിച്ചുവരുത്തിയതും മരട് ഫഌറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് സര്‍ക്കാരിന് നല്‍കിയത്.
2006ല്‍ മരട് പഞ്ചായത്ത് ഫഌറ്റുകള്‍ക്ക് അനുമതി നല്‍കിയതു മുതല്‍ തുടങ്ങിയ നിയമ പോരാട്ടത്തിന്റെ പര്യവസാനമാണ് ഇന്നലെ കുണ്ടന്നൂര്‍ കായലോരത്ത് ആദ്യ ഫഌറ്റായ ഹോളി ഫെയ്ത്തിന്റെയും ആല്‍ഫ ഇരട്ട ടവറുകളുടെയും വീഴ്ചയ്ക്ക് കളമൊരുക്കിയത്.
അനധികൃത നിര്‍മാണ പെര്‍മിറ്റ് റദ്ദാക്കാന്‍ തദ്ദേശ വകുപ്പ് വിജിലന്‍സ് ഇടപെടുകയും പിറ്റേക്കൊല്ലം കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി 31 നിര്‍മാണങ്ങള്‍ക്കെതിരേ നിലകൊള്ളുകയും ചെയ്തുവെങ്കിലും ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചുകൊണ്ടാണ് ബില്‍ഡര്‍മാര്‍ നിയമപോരാട്ടത്തെ നേരിട്ടത്.
താന്‍ ഉത്തരവിട്ട പല കേസുകളിലും വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിലയിരുത്തലാണ് മരട് ഫഌറ്റ് കേസില്‍ കര്‍ശന നിലപാടെടുക്കാന്‍ ജസ്റ്റിസ് മിശ്രയെ പ്രേരിപ്പിച്ചത്. മരട് കേസില്‍ ഫഌറ്റിലെ താമസക്കാര്‍ സുപ്രീം കോടതിയിലെ മറ്റൊരു ബെഞ്ചിനെ സമീപിച്ചതും ജസ്റ്റിസ് അരുണ്‍ മിശ്രയെ പ്രകോപിപ്പിച്ചു.
നിയമലംഘകരെ വിറപ്പിച്ചുകൊണ്ടുള്ള ഉത്തരവുകളാണ് പിന്നാലെയുണ്ടായത്. ബില്‍ഡര്‍മാരുടെ സ്വത്തു മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവുകളാണ് മരട് കേസില്‍ ജസ്റ്റിസ് മിശ്ര പുറപ്പെടുവിച്ചത്. ഒരുമാസത്തിനകം ഫഌറ്റ് പൊളിക്കണമെന്ന് മേയ് എട്ടിന് കോടതി ഉത്തരവിട്ടപ്പോള്‍ പരാതിക്കാര്‍പോലും അമ്പരന്നു. മറ്റൊരു ബെഞ്ചും മരട് കേസുകള്‍ പരിഗണിക്കരുത് മിശ്ര നിര്‍ദേശിച്ചു. കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടിവരുമെന്നുകൂടി ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയതോടെ കോടതിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍ക്കാര്‍ പതറി.
https://www.facebook.com/Malayalivartha


























