പ്രണയം പോയ പോക്ക്... വിഡിയോ കോളില്‍ തല്‍സമയം ജീവനൊടുക്കി യുവതിയുടെ ആത്മഹത്യ പോലീസിനെ അറിയിച്ചത് കാമുകന്‍ തന്നെ; ആദ്യം നേരില്‍ കാണണമെന്ന ആവശ്യം അനീഷ് നിരസിച്ചതോടെ ഭാവം മാറി; കെട്ടിയില്ലെങ്കില്‍ കെട്ടിത്തൂങ്ങുമെന്ന് പറഞ്ഞെങ്കിലും കാര്യമാക്കിയില്ല; അവസാനം സൗമ്യ ആ കടുംകൈ ചെയ്തതോടെ അനീഷിന്റെ കിളി പോയി

ഏവരേയും അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭവമാണ് കഴിഞ്ഞ ദിവസം പീരുമേട്ടില്‍ ഉണ്ടായത്. കാമുകന് വീഡിയോകോള്‍ ചെയ്തുകൊണ്ട് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു. പള്ളിക്കുന്ന് സ്റ്റാഗ് ബ്രൂക്ക് തോട്ടത്തില്‍ സുരേഷിന്റെ മകള്‍ 21കാരി സൗമ്യയാണ്‌വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കയറില്‍ തൂങ്ങുന്നതും ഏണിയില്‍നിന്ന് കാല്‍വഴുതി വീഴുന്നതും വായില്‍നിന്ന് നുരയും പതയും വരുന്നതുമായ സ്‌ക്രീന്‍ ഷോട്ടുകളുമായി കാമുകന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഉടന്‍ പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏലപ്പാറ കീഴെപെരുന്തുറ സ്വദേശിയും ഓട്ടോറിക്ഷാെ്രെഡവറുമായ അനീഷുമായി സൗമ്യ അടുപ്പത്തിലായിരുന്നു. ദിവസങ്ങള്‍ക്കുമുന്പ് അനീഷ്, സൗമ്യയെ വിളിച്ച് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഫോണില്‍ വിളിച്ച് അനീഷിനെ നേരില്‍ കാണണമെന്ന് സൗമ്യ ആവശ്യപ്പെട്ടെങ്കിലും, പറ്റില്ലെന്ന് മറുപടി നല്‍കിയെന്ന് അനീഷ് മൊഴി നല്‍കി. തുടര്‍ന്ന് സൗമ്യ, വീഡിയോകോള്‍ ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞു. അനീഷ് ആദ്യം ഇത് വിശ്വസിച്ചില്ല. തുടര്‍ന്ന് യുവതി ഫോണ്‍ ഫ്രിഡ്ജിനുമുകളില്‍ വെച്ചശേഷം ഏണിയില്‍ കയറി സീലിങ്ങിലെ കൊളുത്തില്‍ തൂങ്ങുകയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ പോലീസ് പാഞ്ഞെത്തി പൂട്ടിയിരുന്ന വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നെങ്കിലും സൗമ്യ മരിച്ചിരുന്നു. അയല്‍വാസികളും നാട്ടുകാരും അപ്പോഴാണ് സംഭവമറിയുന്നത്. ഈസമയത്ത് സൗമ്യയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു.
ചോദ്യംചെയ്തശേഷം പോലീസ് അനീഷിനെ വിട്ടയച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സൗമ്യ. അച്ഛന്‍ സുരേഷ് വിദേശത്താണ്. അമ്മ: ശാന്തി.
പ്രണയത്തിന്റെ പേരില്‍ ആത്മഹത്യയും കൊലപാതകങ്ങളും വളരെയധികം വര്‍ധിപ്പിക്കുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെട്ടന്നുള്ള ഇഷ്ടക്കേട് താങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥയാണ് പലപ്പോഴും യുവജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഇതൊരുതരം മാനസിക രോഗാവസ്ഥയാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഇത് തരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും അപകടാവസ്ഥയിലെത്തുന്നത്.
അതേസമയം കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കുനേരേ തുടരുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയുടെ എഫ്.ബി. പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. പെണ്‍കുട്ടി നോ എന്ന് പറഞ്ഞാല്‍ നോ എന്ന് തന്നെ ആണ് അര്‍ത്ഥം എന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണമെന്ന് അദ്ദേഹം എഴുതുന്നത്.
പെണ്‍കുട്ടികളെ തീവച്ചും കുത്തിയും കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ രക്ഷിതാക്കളുടെ മനസില്‍ തീകോരിയിടുകയാണ്. തിരുവനന്തപുരത്ത് കാരക്കോണത്ത് 21 കാരിയായ അഷിതയെ കഴുത്തറുത്ത് കൊല്ലുകയും കാക്കനാട് 17കാരിയെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ കേരളമനഃസാക്ഷിയെ ആഴത്തിലാണ് പരുക്കേല്‍പ്പിച്ചിരിക്കുന്നത്. പ്രണയം നിരസിച്ചാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന അപകടകരമായ ചിന്ത ചെറുപ്പക്കാരില്‍ ഉണ്ടാകുന്നത് ഗൗരവത്തോടെ നാം കാണണം. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി വീടുകളില്‍ പോലും കഴിയാനാവുന്നില്ല.
ആണ്‍കുട്ടികളെ വളര്‍ത്തുന്നത് പോലെ,അല്ലെങ്കില്‍ അതിനേക്കാളേറെ ക്ലേശിച്ചാണ് പെണ്‍മക്കളെയും വളര്‍ത്തുന്നത്.പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം ഇപ്പോള്‍ ഒരു സാമൂഹ്യപ്രശ്‌നമായി കഴിഞ്ഞു. പ്രേമാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിക്കുന്നതാണ് മിക്കവാറും ആക്രമണങ്ങള്‍ക്ക് കാരണം.
പെണ്‍കുട്ടി നോ എന്ന് പറഞ്ഞാല്‍ നോ എന്ന് തന്നെ ആണ് അര്‍ത്ഥം എന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പെണ്‍കുട്ടികളോട് സ്‌നേഹത്തോടും സൗഹാര്‍ദ്ദത്തോടും ഇടപെടുന്നതിന് ആണ്‍കുട്ടികളെ വീടുകളില്‍ തന്നെ പരിശീലിപ്പിക്കണം. ആണ്‍കുട്ടികളില്‍ വളരുന്ന അപകടകരമായ പ്രവണതകള്‍ നുള്ളിക്കളയാന്‍ സ്‌കൂളുകളിലും കലാലയങ്ങളിലും സംഘടിപ്പിക്കുന്ന കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ക്ക് കഴിയണം എന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്.
https://www.facebook.com/Malayalivartha


























