Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

പാതിരായ്ക്ക് മലന്ന് കിടന്ന് നീയും ഇവന്മാരും എന്ത് ഉണ്ടാക്കുവാ; തിരുവനന്തപുരത്ത് സദാചാര ആക്രമണം; ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞു യുവതി

12 JANUARY 2020 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

സ്ത്രീകളുടെ നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്താനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതുഇടങ്ങൾ ലഭ്യമാക്കാനുമായി വനിതകളുടെ പാതിരാ നടത്തം എന്ന ആചാരം നടത്തി ദിവസങ്ങൾ മാത്രം കഴിയുമ്പോൾ തിരുവനതപുരത്ത് വീണ്ടും യുവതിക്ക് നേരെ സദാചാര ആക്രമണം. ശംഖുമുഖം ബീച്ചില്‍ വച്ച്‌ സദാചാര ആക്രമണം നേരിട്ടെന്ന ആരോപണവുമായി യുവതിയും സുഹൃത്തുക്കളും രംഗത്തെത്തി. സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെ പ്രശസ്തയായ ശ്രീലക്ഷ്മി അറയ്ക്കലാണ് ഫേസ്ബുക്കിലൂടെ തനിക്ക് നേരെ ഉണ്ടായ ആക്രമണം വിവരിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇന്നലെ രാത്രി 11:30-11:45 ന് ബീച്ചില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്ക് നേരെ സദാചാര ആക്രമണം ഉണ്ടായതായാണ് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. 9:30 സമയത്ത് ബീച്ചിലെത്തിയ തങ്ങളെ രണ്ടുപേരാണ് ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കുന്നു.

തങ്ങളെ ചോദ്യം ചെയ്തവർ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവതി കുറിപ്പിൽ പറയുന്നു. എന്നാല്‍ സ്ഥലപരിധിയിലുള്ള വലിയതുറ പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞപ്പോള്‍ നിരുത്തരവാദപരമായ സമീപനമാണ് പൊലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും തങ്ങളോട് സദാചാരോപദേശം നടത്തുകയാണ് അവര്‍ ചെയ്തതെന്നും ഇവര്‍ തന്റെ കുറിപ്പില്‍ പറയുന്നു.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

'ഇന്ന് രാത്രി 9.30 തൊട്ട് ഞാനും രണ്ട് സുഹൃത്തുക്കളും ശംഖുമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്നു. ഏകദേശം 11.30-11.45 ആയപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും പോരാന്‍ എണീറ്റപ്പോള്‍ രണ്ട് പേര്‍ ഞങ്ങളിരുന്നിടത്തേക്ക് കടന്നു വരികയും ഞങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. "ഈ പാതിരാക്ക് ഇവിടെ മലര്‍ന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ" എന്നൊക്കെയാണ് അവര്‍ ചോദിച്ചത്. അതെന്താ ചേട്ടാ ഇത് പബ്ലിക് സ്പേസ് അല്ലേ... ഇവിടെ ഇരുന്നാല്‍ എന്താ പ്രശ്നം എന്ന് ഞാന്‍ തിരിച്ച്‌ ചോദിച്ചപ്പോള്‍ "ഇത് ഞങ്ങളുടെ ഏരിയ ആണ്.. ഇവിടെ നിന്ന് നീ ഡയലോഗ് അടിക്കാന്‍ ശ്രമിക്കണ്ട.. പോ " എന്നൊക്കെ പറഞ്ഞ് എന്റെ നേരേ ചീറി വന്നു അവര്‍.

അവരെ കണ്ടപ്പോള്‍ കഞ്ചാവ് അടിച്ചപോലെ ഉണ്ടായിരുന്നു. ഇത് പബ്ലിക്ക് സ്പേസാണ് ഇവിടെ ഇരിക്കാന്‍ എനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവരുടെ കൂടെ ഉളള കുറേ ആളുകള്‍ സംഘം ചേര്‍ന്ന് വരികയും അക്രമിക്കുകയും ചെയ്തു. എന്നെ അക്രമിക്കുന്നത് കണ്ട് കൂടെ ഉളള കിഷോര്‍ വീഡിയോ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ അവനെ കൈയ്യേറ്റം ചെയ്യുകയും കഴുത്തിന് കുത്തിപിടിക്കുകയും ചെയ്തു. തുടര്‍ന്ന് എന്നെ കേട്ടാല്‍ അറക്കാത്ത തെറി പറയുകയും ചെയ്തു. സദാചാര ഗുണ്ടായിസം എന്നൊക്കെ കേട്ടിട്ടേ ഉളളൂ..

ആദ്യമായി അത് അനുഭവിച്ചു. അതും തിരുവനന്തപുരത്ത് ഒരു പബ്ലിക് സ്പേസായ ശംഖുമുഖം ബീച്ചില്‍ വെച്ച്‌. നൈറ്റ് വാക്കിനെ ഒക്കെ പ്രമോട്ട് ചെയ്യുന്ന ഈ സമയത്ത് ഒരു പബ്ലിക് സ്പേസില്‍ പോലും സ്ത്രീ സുരക്ഷിത അല്ല. എന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടി അവിടെ ഒറ്റക്ക് ഈ സമയത്ത് ഇരുന്നിട്ടുണ്ടെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി...? സംഭവം നടന്നത് 11-45 -12 മണിക്കാണെങ്കിലും കൂട്ടുകാരേ കൂട്ടി ചെന്ന് ഞങ്ങള്‍ കംപ്ലെയിന്റ് കൊടുത്തപ്പോള്‍ സമയം ഒന്നര ആയി. ഏതായാലും വലിയ തുറ പോലീസ് സ്റ്റേഷനില്‍ കംപ്ലെയിന്റ് കൊടുത്തിട്ടുണ്ട്. കംപ്ലെയിന്റ് കൊടുക്കാന്‍ പോയപ്പോളാണ് നിങ്ങളന്വേഷിച്ച മാടമ്ബളളിയിലെ യഥാര്‍ഥ മനോരോഗി ആരാണെന്ന് ശരിക്കും അറിഞ്ഞത്. എന്തിനാണ് പതിനൊന്നരക്ക് ബീച്ചില്‍ പോയിരുന്നത്? അവിടം സുരക്ഷിതമല്ലെന്ന് അറിയില്ലേ ?

എന്റെ കൂടെ സ്റ്റേഷനില്‍ വന്നവരോട് "നിങ്ങള്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ഈ സമയത്ത് പുറത്ത് വിടുമോ'?' 11.45 ന് നടന്ന സംഭവത്തില്‍ നിങ്ങള്‍ ഓണ്‍ ദ സ്പോട്ട് പരാതി തരാതെ ഇത്ര താമസിച്ച്‌ വന്നത് എന്തുകൊണ്ട്? ഇപ്പോളാണോ കംപ്ലെയിന്റ് ചെയ്യാന്‍ വരുന്നത്? ഇങ്ങനെ ഉളള നല്ല അടിപൊളി ക്വസ്റ്റ്യന്‍ ആണ് നേരിട്ടത്. ഒരു സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവം ചെന്ന് പറയുമ്ബോള്‍ അത് അവര്‍ക്കൊരു വിഷയമേ അല്ല. അവരുടെ ചോദ്യം എന്തിന് കടല്‍ തീരത്ത് ദൂരെ രാത്രിയില്‍ പോയിരുന്നത് എന്നാണ്. അതില്‍ ഒരു പോലീസ്കാരന്‍ "ഞാന്‍ ഒരച്ഛനാണ്.എന്റെ മക്കളെ ഞാനൊരിക്കലും രാത്രി ഇങ്ങനെ വിടില്ല' എന്നൊക്കെ ഉളള ഡയലോഗ് വരെ അടിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് 17,18 വയസ്സാണ് പ്രായം. ഈ പ്രായത്തില്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നത് എന്തിന്?

പാരന്‍സിന്റെ പെര്‍മിഷന്‍ ഉണ്ടോ? ഇങ്ങനെ ഒരായിരം qns അവന്മാരോടും. അവിടുത്തെ എസ് ഐയില്‍ മാത്രമാണ് എന്റെ പ്രതീക്ഷ. പരാതി സ്വീകരിച്ച ഉടനെ അദ്ദെഹം ബീച്ചിലാകെ പോയി തിരച്ചില്‍ നടത്തിയിട്ടുണ്ട്. ഏതായാലും നാളെ ഒമ്ബതരയോടുകൂടി സ്റ്റേഷനിലേക്ക് പോകണം. ഈ വീഡിയോയില്‍ കാണുന്ന ചുവന്ന ഷര്‍ട്ടിട്ട ആളാണ് ആദ്യം പ്രശ്നങ്ങള്‍ തുടങ്ങി വെച്ചത്. എല്ലാം കഴിയുമ്ബോള്‍ എന്റെ ചോദ്യം ഇതാണ്. ഇവിടെ എന്തിനാണ് പോലീസ്? ബീച്ച്‌ രാത്രി സുരക്ഷിതമല്ല എന്ന് ഉപദേശിക്കാനോ അതോ കഞ്ചാവ് അടിച്ച്‌ ബാക്കിയുളളവരെ ഉപദ്രവിക്കുന്ന ആളിനെ കണ്ട് പിടിക്കാനോ? ഏതായാലും ഇനി ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു. ക്രൂരമായി ബലാല്‍സംഘത്തിന് ഇരയായാല്‍ പോലും പോലീസ് സ്റ്റേഷനില്‍ കംപ്ലെയിന്റ് കൊടുക്കാന്‍ പോകില്ല. വനിതാ സൗഹൃദ പോലീസ് സ്റ്റേഷന്‍ വെറും തേങ്ങയാണ്. നൈറ്റ് വാക്ക് ഒക്കെ ഓര്‍ഗനൈസ് ചെയ്ത ആള്‍ക്കാര്‍ ഒക്കെ ഇതുകൂടി ഒന്ന് നോട്ട് ചെയ്യുമല്ലോ അല്ലേ.. #whereis_Freedom? #Freedom_for_Women ' എന്നും യുവതി ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (12 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (33 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (56 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (4 hours ago)

Malayali Vartha Recommends