Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ഈ നിക്കാഹിന് മൊഞ്ചൽപ്പം കൂടുതലാ; 'പൊന്നും വേണ്ട പണവും വേണ്ട, മെഹറായി നൂറ് പുസതകങ്ങള്‍ മതി; സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ഒരു നിക്കാഹ്

23 JANUARY 2020 02:10 PM IST
മലയാളി വാര്‍ത്ത

'പൊന്നും വേണ്ട പണവും വേണ്ട, മെഹറായി നൂറ് പുസതകങ്ങള്‍ മതി.' വിവാഹം ഉറപ്പിച്ചപ്പോള്‍ അജ്ന പ്രതിശ്രുത വരന്‍ ഇജാസിന് മുന്നില്‍ വെച്ച ഏക ആഗ്രഹം ഇതായിരുന്നു. ആ ആഗ്രഹം ഇജാസ് സാധിച്ചു കൊടുത്തപ്പോള്‍ പൊന്നിനും പണത്തിനും പകരം അതിനേക്കാള്‍ വിലപ്പെട്ട നൂറ് പുസ്തകങ്ങളാണ് അജ്നയ്ക്ക് മെഹറായി ലഭിച്ചത്. ഖുറാനും ബൈബിളും ഗീതയും ഉള്‍പ്പടേയുള്ള ഗ്രന്ഥങ്ങളും ഇജാസ് നല്‍കിയവയില്‍ ഉണ്ട്. മലയാളികള്‍ക്ക് അത്ര കണ്ട് പരിചിതമല്ലാത്ത ഈ വിവാഹ രീതി നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു. അങ്ങനെ തീർത്തും വ്യത്യസ്തമായ വിവാഹം.

ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹമാണ് അജിന മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിൽ. വിവാഹം ഉറപ്പിക്കുമ്പോൾ മെഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്ക്ക് ഇന്ത്യൻ ഭരണഘടന എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ ഇത് കേട്ട് ഞെട്ടിയെങ്കിലും വരന്റേയും വധുവിന്റേയും വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായി. ഇതോടെ ഇവർ ഒരുമിച്ചു. ഭരണ ഘടന ചോദിച്ച വധുവിന് ഭാവി വരൻ നൽകിയത് അക്ഷര വെളിച്ചം. ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആർ. മീരയുടെയുമെല്ലാം പുസ്തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലിൽവീട്ടിൽ ഇജാസ് അജിനയ്ക്ക് നൽകിയത്.

അജ്നയുടേയും ഇജാസിന്‍റെയും മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുള്ളത്. ഡിസംബര്‍ 29 നായിരുന്നു വിവാഹമെങ്കിലും വിവാഹ ചിത്രങ്ങങ്ങള്‍ കഴിഞ്ഞ ദിവസം ഇജാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടതോടെയാണ് മെഹര്‍ ദാനം ചര്‍ച്ചയാവുന്നത്.

മുസ്ലിം ആചാരപ്രകാരം വിവാഹത്തിന് വേണ്ടി വരന്‍ വധുവിന് നല്‍കുന്ന സമ്മാനമാണ് മെഹര്‍. സ്ത്രീകള്‍ക്കുള്ള അവകാശമാണ് മെഹര്‍. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. മെഹര്‍ നല്‍കാതെയുള്ള വിവാഹങ്ങള്‍ മതനിയമ പ്രകാരം സാധ്യമാവുകയില്ല. സ്വര്‍ണാഭരണങ്ങളാണ് പൊതുവായി മെഹറായി നല്‍കി വരാറുള്ളത്.

ആരും അറിയാതെയാണ് എല്ലാം നടന്നത്. എന്നിട്ടും അക്ഷരലക്ഷം പകർന്ന വെളിച്ചത്തിൽ എല്ലാം പുറംലോകത്ത് എത്തി. മൂല്യമുള്ളത് മെഹറായി നൽകിയാകണം തന്റെ വിവാഹം നടക്കേണ്ടതെന്ന ഇജാസിന്റെ ആഗ്രഹവും സഫലമായി. അദ്ധ്യാപക കുടുംബമാണ് ഇജാസിന്റെത്. മാതാപിതാക്കളായ ഹക്കിമും നസീറയും ഇജാസിന്റെ തീരുമാനത്തിനൊപ്പം നിന്നു.

പുസ്തകങ്ങൾ മെഹറായി നൽകിയത് അധികമാരും അറിയേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും അറിഞ്ഞവർ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ഇതോടെ അജീനയും ഇജാസും സോഷ്യൽ മീഡയിയലെ താരമായി. അജിനയുടെ മാതാപിതാക്കളും അദ്ധ്യാപകരാണ്. നിസാമുദ്ദീനും സജീനയുമാണ് അച്ഛനും അമ്മയും. ഇവരും മകൾക്ക് പൂർണപിന്തുണ നൽകി ഒപ്പംനിന്നു. ആയൂർ മഞ്ഞപ്പാറ ബി.എഡ്. കോളേജ് വിദ്യാർത്ഥിനിയാണ് അജിന. സിവിൽ എൻജിനിയറിങ് കഴിഞ്ഞ ഇജാസ് മടവൂർ ഗ്രാമപ്പഞ്ചായത്തിൽ ജോലിചെയ്യുകയാണ്.

അജിനയുടെ സഹോദരൻ എൻജിനിയറിങ് വിദ്യാർത്ഥിയായ ആഷിക്കിനും എം.ടെക്കിനു പഠിക്കുന്ന ഇജാസിന്റെ സഹോദരൻ അജാസിനും ഭരണ ഘടന ഉയർത്തിപിടിക്കുന്ന വിവാഹത്തോടെ പൂർണ്ണ താൽപ്പര്യമായിരുന്നു.

മഹറായി വധു ആവശ്യപ്പെട്ടത് പോലെ പുസ്തകങ്ങൾ നൽകിയപ്പോൾ പലരുടെയും സംശയം പ്രണയ വിവാഹമാണോ എന്നാണ്. എന്നാൽ വിവാഹം പക്കാ അറേഞ്ച്ഡ് ആണ്. നാല് മാസങ്ങൾക്ക് മുൻപാണ് വിവാഹാലോചന വരുന്നത്. മാതാപിതാക്കൾക്ക് പരസ്പരം അറിയാവുന്ന കുടുംബങ്ങളാണ് എന്നത് മാത്രമാണ് മുൻപരിചയം എന്ന നിലക്കുണ്ടായിരുന്നത്. വിവാഹം ഉറപ്പിച്ചപ്പോൾ എങ്ങനെ നടത്തണം എന്ന കാര്യത്തെ പറ്റി ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു. ഇതിനിടെയാണ് മഹർ ആയി സ്വർണം വേണ്ടെന്ന് അജ്‌ന പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (11 minutes ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (36 minutes ago)

യുവതി മരണത്തിന് കീഴടങ്ങി....  (57 minutes ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (1 hour ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (1 hour ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (1 hour ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (1 hour ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (10 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (11 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (11 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (12 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (12 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (12 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (13 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (13 hours ago)

Malayali Vartha Recommends