Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

പ്രാര്‍ത്ഥനയോടെ ആരാധകര്‍... കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി വിജയ് കൈയ്യടി നേടുമ്പോള്‍ ഇങ്ങനെയൊരു ഊരാക്കുടുക്ക് പ്രതീക്ഷിച്ചിരുന്നില്ല; നോട്ട് നിരോധനം, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനങ്ങള്‍ക്കെതിരായ മാസ് ഡയലോഗുകള്‍ വീണ്ടും കത്തിപ്പടരുന്നു

07 FEBRUARY 2020 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

തമിഴ് സൂപ്പര്‍ താരം വിജയ് അന്വേഷണം നേരിടുകയാണ്. അതേസമയം വിജയിന്റെ മാസ് ഡയലോഗ്‌സുകളാണ് വിജയെ കുടുക്കിയതെന്നാണ് അറിയുന്നത്. മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നീ കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന നടനാണ് വിജയ്. ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയുമുണ്ടെന്നാരോപിച്ചാണ് ആദാനനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിയോടെ വിജയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.

ബിഗിലിന്റെ നിര്‍മാതാക്കളായ എ.ജി.സിന്റെ ഓഫീസുകളില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചായിരുന്നു നടപടി. കണക്കില്‍പെടാത്ത 24 കോടി രൂപയും രേഖകളും തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ എ.ജി.എസിന്റെ ഓഫീസുകളില്‍ നിന്ന് പിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

മെര്‍സല്‍ സിനിമ പുറത്തിറങ്ങിയതിന് രണ്ട് വര്‍ഷം മുമ്പ് 2017 ഓക്ടോബറിലായിരുന്നു നോട്ട് നിരോധനം, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനങ്ങള്‍. ഇവയ്‌ക്കെതിരായ വിമര്‍ശന സംഭാഷണങ്ങള്‍ സിനിമയില്‍ വന്നത് ദ്രാവിഡമണ്ണില്‍ ബി.ജെ.പി.യുടെ വളര്‍ച്ചയെ തടയുമെന്ന തിരിച്ചറിവുമാത്രം മതിയായിരുന്നു വിജയിയെ ശത്രുവായി പ്രഖ്യാപിക്കാന്‍. വിജയ്യുടെ യഥാര്‍ത്ഥ പേര് ജോസഫ് വിജയ് എന്നാണെന്ന് എടുത്തുപറഞ്ഞായിരുന്നു ബിജെപി ആക്രമണം.
സാക്ഷാല്‍ ദളപതി രജനികാന്ത് പൗരത്വ നിയമത്തെ പിന്തുണച്ച് പരസ്യപ്രസ്താവന നടത്തിയ ദിവസം തന്നെ ഇളയ ദളപതി വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത് യാദൃച്ഛികമാകാം. പക്ഷെ, രജനികാന്തിനെതിരായ ആദായ നികുതി കേസുകള്‍ അവസാനിപ്പിച്ച് പാര്‍ട്ടിയിലേക്ക് ബിജെപി ക്ഷണിച്ചത് യാദൃച്ഛിമകാനിടയില്ല.

കേന്ദ്രത്തിന്റെയും ബിജെപിയുടെയും രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് നേരിടുന്നു എന്ന വിമര്‍ശനം ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. കടലൂരില്‍ 'മാസ്റ്റര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെയാണ് നടപടി.

വിജയ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ് ബിഗില്‍. മെസര്‍സലിലും സര്‍ക്കാറിലും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളായിരുന്നു സംഭാഷണങ്ങള്‍.

കേന്ദ്രസര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണക്കാരെ എങ്ങനെ ബാധിച്ചു എന്നതിന്റെ പ്രതികരണമായിരുന്നു സിനിമയിലെ സംഭാഷണങ്ങള്‍. ആ മാസ് സിനിമയുടെ അഞ്ച് മിനിറ്റായിരുന്നു പ്രശ്‌നം. ജിഎസ്ടിയെക്കുറിച്ച് ഡോ. വെട്രിമാരന്‍ എന്ന വിജയിന്റെ കഥാപാത്രം നിര്‍ത്താതെ സംസാരിക്കുന്ന ആ രണ്ടര മിനിറ്റാണ് ഒന്ന്. രണ്ട് ക്ഷേത്രങ്ങളെക്കുറിച്ച്, വെട്രിമാരന്റെ അച്ഛന്‍ അതായത് വിജയിന്റെ തന്നെ ഡബിള്‍ റോള്‍ സംസാരിക്കുന്നതും.

'മെര്‍സല്‍' എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയിലെ ഈ അഞ്ച് മിനിറ്റിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ബിജെപി ഉയര്‍ത്തിയത് വന്‍ പ്രതിഷേധമാണ്. ആ എതിര്‍പ്പിനോട് തമിഴകം പ്രതികരിച്ചതോ, അതിലും രൂക്ഷമായ ഭാഷയിലും.

ആദ്യം പറഞ്ഞ രണ്ടരമിനിറ്റിലും വിജയ് തന്റെ സ്ഥിരം 'സ്‌റ്റൈലി'ല്‍ പറയുന്നത്, കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി എന്ന ചരക്ക് സേവനനികുതി എങ്ങനെ ജനങ്ങളെ പിഴിയുന്നു എന്നാണ്. സിംഗപ്പൂരില്‍ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വെറും ഏഴ് ശതമാനമാണ് ജിഎസ്ടിയെന്നും, പൊതുജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാണെന്നും ഡോ. വെട്രിമാരന്‍ തുറന്നടിക്കുന്നു. നമ്മുടെ നാട്ടിലോ, ജിഎസ്ടി 28 ശതമാനം. കോര്‍പ്പറേറ്റ് ആശുപത്രികള്‍ സാധാരണക്കാരായ രോഗികളെ പിഴിയുന്നു. ഇത് ചൂഷണമല്ലാതെ മറ്റെന്താണ്? വിജയ് ചോദിക്കുന്നു.

''നിങ്ങളുടെ കുട്ടികള്‍ക്ക് ചികിത്സ കിട്ടുന്നില്ലെങ്കില്‍, വൃദ്ധര്‍ക്ക് വൈദ്യസഹായം കിട്ടുന്നില്ലെങ്കില്‍ അതിന് വേണ്ടതെന്തെന്നാണ് ആദ്യം ആലോചിക്കേണ്ടത്. ആദ്യം അമ്പലങ്ങള്‍ പണിയാനല്ല, ആശുപത്രികള്‍ പണിയാനാണ് പണം ചെലവാക്കേണ്ടത്'', എന്ന് സിനിമയിലെ നായകനായ വെട്രിമാരന്റെ അച്ഛന്‍ വെട്രി പറയുന്നു.

സിനിമയിലെ രാഷ്ട്രീയ സംഭാഷണങ്ങളുടെ പേരില്‍ നടന്റെ മതം പറഞ്ഞുള്ള ആക്രമണമാണ് ബിജെപി നേതാക്കള്‍ പിന്നീട് നടത്തിയത്. ജോസഫ് വിജയ് എന്ന പേര് ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ബിജെപി വിരുദ്ധനാണെന്ന് സ്ഥാപിക്കാന്‍ മതം പറഞ്ഞ് മാറ്റി നിര്‍ത്തുകയെന്നതായിരുന്നു ബിജെപിയുടെ തന്ത്രം. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്ന ചലച്ചിത്ര താരങ്ങള്‍ എല്ലാം നികുതി അടച്ചിട്ടുവേണം സംസാരിക്കാന്‍ എന്ന ആവശ്യവും ബിജെപി നേതാക്കള്‍ ഉന്നയിക്കാറുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (4 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (12 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (17 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (18 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (32 minutes ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (38 minutes ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (40 minutes ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (43 minutes ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (46 minutes ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (48 minutes ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (51 minutes ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (1 hour ago)

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി  (1 hour ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (1 hour ago)

Malayali Vartha Recommends