കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ സർവീസുകൾക്കും മത്സരയോട്ടത്തിനും കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ വ്യാപകമായ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമേ, റോഡിൽ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിൽ അലക്ഷ്യമായി ബസ് ഓടിച്ചതിന് 71 കേസുകളും അധികൃതർ ചാർജ് ചെയ്തിട്ടുണ്ട്. നിയമങ്ങൾ കാറ്റിൽപ്പറത്തി നിരന്തരം എയർ ഹോൺ മുഴക്കിയതിനും മറ്റ് ഗതാഗത ലംഘനങ്ങൾക്കുമായി 1,891 പെറ്റി കേസുകളും നഗരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ ബസുകൾ വരുത്തിവെക്കുന്ന അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ പരിശോധന കർശനമാക്കിയത്.
https://www.facebook.com/Malayalivartha



























