ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍... ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി, 13 ലക്ഷം വയോധികര്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയതായും ബജറ്റില്‍ തോമസ് ഐസക്

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് നിര്‍ദേശമുള്ളത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി. എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലക്ഷം വയോധികര്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയതായും ബജറ്റില്‍ തോമസ് ഐസക് പറഞ്ഞു.
ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപ വര്‍ധിപ്പിച്ചും പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടി രൂപയാക്കി ഉയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12,024 കോടിയാക്കി ഉയര്‍ത്തി. ലൈഫ്? മിഷന്‍ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാറിന്റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകള്‍ക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയര്‍ത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയര്‍ത്തി.
https://www.facebook.com/Malayalivartha


























