രാജേഷിന്റെ ബൈക്കുകള്‍ ഫെബ്രുവരി 2-നു മാത്രമേ മോഷ്ടിക്കപ്പെടുകയുള്ളൂ...!

നെടുംകുന്നം ശാസ്താംകാവ് കുറ്റിക്കല്‍ രാജേഷ്.കെ.ജോസഫിന് ഇപ്പോള്‍ ഫെബ്രുവരി-2 എന്ന തീയതി എത്തുമ്പോള്‍ ഉത്ക്കണ്ഠയാണ്.
കാരണം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2-ാം തീയതിയിലാണ് രാജേഷിന്റെ ബൈക്ക് മോഷണം പോയത്. ആ ബൈക്കിനെക്കുറിച്ച് ഇനിയും വിവരം ഒന്നും ലഭിച്ചിട്ടില്ല.
സ്വന്തമായുണ്ടായിരുന്ന ബൈക്ക് മോഷണം പേയതിനാല്‍ രാജേഷ് മറ്റൊരു ബൈക്ക് വാങ്ങി. അതാകട്ടെ ഈ വര്‍ഷം അതേ തീയതി, അതായത് ഫെബ്രുവരി 2-ന് മോഷ്ടിക്കപ്പെട്ടു! കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് വീടിന് സമീപം മണിമല റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്.
എന്നാല്‍ ഈ ബൈക്ക് കഴിഞ്ഞ ദിവസം മാണികുളത്തു നിന്ന് പെട്രോള്‍ ടാങ്കില്‍ മണ്ണ് വാരി ഇട്ട നിലയിലും ഇന്‍ഡിക്കേറ്ററുകള്‍ തകര്‍ത്ത നിലയിലും കണ്ടെത്തി.
ശാസ്താംകാവില്‍ സ്വന്തമായി വര്‍ക്ക് ഷോപ് നടത്തുകയാണ് രാജേഷ്. വീട്ടിലേക്ക് വാഹനം കയറ്റാനാകാത്തതിനാല്‍ മണിമല റോഡരികിലാണ് ബൈക്ക് പാര്‍ക്ക് ചെയ്യുന്നത്. ഒരേ തീയതിയില്‍ തന്നെ മോഷണം നടന്നതു കൊണ്ട്. മോഷ്ടാവ് ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് രാജേഷ്.
https://www.facebook.com/Malayalivartha


























