പ്രവാസികൾക്ക് ആശ്വാസമായി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് ;അടങ്കല്‍ തുക 90 കോടി രൂപയാക്കി ഉയര്‍ത്തി; ലൈഫ് മിഷന്‍ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങള്‍

പ്രവാസി ക്ഷേമത്തിന് മുൻതൂക്കം നൽകി സംസ്ഥാന സർക്കാരിന്റെ 2020 -21 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകളുമായി പ്രവാസി മലയാളികൾ. പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടി രൂപയാക്കി ഉയര്‍ത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12,024 കോടിയാക്കി ഉയര്‍ത്തി. ലൈഫ് മിഷന്‍ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാറിന്‍റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകള്‍ക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയര്‍ത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയര്‍ത്തി.
സാമ്ബത്തികനില മോശമായ സ്ഥിതിയിലാണ് സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സംസ്ഥാനത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
രാജ്യം വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്ന സാഹചര്യമാണിന്ന്. അക്രമം ആണ് കര്‍മം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ആശങ്ക പടര്‍ത്തുന്നതായും തോമസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന്റെ നടപടിയെയും മന്ത്രി വിമര്‍ശിച്ചു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമല്ല ഭരണാധികാരിയുടെ പ്രശ്നം പൗരത്വം മാത്രമാണ് അവരുടെ പ്രശ്നമെന്നും മന്ത്രി പറഞ്ഞു.വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഹിംസയുടെ കാലമാണിതെന്നും പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിദ്ധ്യം പ്രതീക്ഷ ഉളവാക്കുന്നതാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്കാണ് സഹായം നല്‍കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























