കൊല്ലത്ത് ഒരേ ദിവസം ആറ് ഇടങ്ങളില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മാലപൊട്ടിക്കല്‍; ഒരാള്‍ കൂടി അറസ്റ്റില്‍

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തീയതി കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആറു ഇടങ്ങളില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്നുമാണ് അവിടുത്തെ പൊലീസിന്റെ സഹായത്തോടെ സുരേന്ദര്‍ ബണ്ടി എന്നയാളിനെ പിടികൂടിയത്. ഇയാളെ അടുത്ത ആഴ്ച്ച കൊട്ടാരക്കരയിലെത്തിക്കും.
ഡല്‍ഹിയില്‍ നിന്നുതന്നെ അവിടുത്തെ പൊലീസിന്റെ സഹായത്തോടെ സംഘത്തലവന്‍ സത്യദേവിനെ അതിസാഹസികമായി നേരത്തേ പിടികൂടിയിരുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുണ്ട്. കുട്ടുപ്രതിയായ സുരേന്ദര്‍ ബണ്ടിയേയും സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. ഒരു തോക്കും കണ്ടെടുത്തു.
മോഷണ മുതല്‍ സത്യദേവിന് നല്‍കിയെന്നാണ് പ്രതിയുടെ മൊഴി. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ ബണ്ടിയെ റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിലൂടെ കൂട്ടു പ്രതികളെപ്പറ്റി വ്യക്തമായ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കവര്‍ച്ചാ പരമ്പരയിലെ ഒരു കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























