തോപ്പുംപടി അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രക്ഷിതാക്കള്‍; കുട്ടികളെ മാനസിക പീഡനത്തിനിരയാക്കാറുണ്ടെന്ന് ആരോപണം; ഫീസ് വൈകിയാൽ വെയിലത്തു നിർത്തും; അലറിക്കരഞ്ഞ് അമ്മമാർ;കുട്ടികളിൽ പലരും ബോധംകെട്ടു വീണു

തോപ്പുംപടി അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രക്ഷിതാക്കള്‍. ഫീസ് നല്‍കാന്‍ വൈകിയാല്‍ കുട്ടികളെ വെയിലത്തുനിര്‍ത്തുമായിരുന്നു. പലപ്പോഴും മാനസിക പീഡനവും തുടര്‍ന്നെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.അതെ സമയം തോപ്പുംപടിയിൽ സിബിഎസ്ഇ സ്കൂളിന് അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന സംഭവത്തിൽ മാനേജ്മെന്റ് പ്രതിനിധി കുറ്റം സമ്മതിച്ചു .
. കുട്ടികളുടെ പേര് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്കൂള്‍ അറിയിച്ചത് കഴിഞ്ഞദിവസം മാത്രമാണ്.
സ്കൂളിന്റെ വീഴ്ച കാരണം പത്താംക്ലാസ് പരീക്ഷ 29 വിദ്യാര്‍ഥികൾക്കാണ് എഴുതാന‍് സാധിക്കാതെ വന്നത്. സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്കൂള്‍ അക്കാര്യം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അറിയിക്കാതിരുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളുടെ പേര് സിബിഎസ്ഇയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കഴിഞ്ഞദിവസമാണ് അരൂജ സ്കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കളെ അറിയിച്ചത്. തെറ്റുസമ്മതിച്ച മാനേജ്മെന്റ് അടുത്തവര്‍ഷം പരീക്ഷ എഴുതിക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്.
പരീക്ഷ എഴുതാൻ സാധിക്കില്ലെന്നു മനസിലായതോടെ സമ്മർദത്തിലായ വിദ്യാർഥികളിൽ ചിലർ സ്കൂൾ ഗ്രൗണ്ടിൽ ബോധംകെട്ടു വീണു. മാതാപിതാക്കളും കടുത്ത സങ്കടത്തിലും സംഘർഷത്തിലുമാണ്. മക്കളെ സ്കൂളിൽ ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ക്ലാസിനു പുറത്തു നിർത്തുന്നത് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
സിബിഎസ്ഇ അംഗീകാരം ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ സാധാരണ അംഗീകാരമുള്ള വേറെ സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പം റജിസ്ട്രേഷന് അപേക്ഷിച്ചു പരീക്ഷയെഴുതിക്കുന്നതാണു പതിവ്. അരൂജാസ് സ്കൂൾ ഇത്തവണയും സ്കൂളിന്റെ കൺസന്റ് നൽകി സിബിഎസിക്ക് അപേക്ഷ നൽകിയെങ്കിലും വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താൻ അനുമതി ലഭിച്ചില്ല. ഇത്തവണ എട്ടു സ്കൂളുകൾ ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് അനുമതി ലഭിച്ചത്. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും കേസ് വാദം കേൾക്കുന്നത് 26ലേക്കു വച്ചതിനാലാണു വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യമുണ്ടായത്. വിദ്യാർഥികളുടെ അടുത്ത വർഷത്തെ പഠന ചെലവ് സ്കൂൾ വഹിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു.
https://www.facebook.com/Malayalivartha
























